കോമഡിയും ആക്ഷനുമായി ദിലീപ് ചിത്രം മൈ സാന്റയുടെ ടീസര്‍! വീഡിയോ
ദിലീപിന്റെ ക്രിസ്മസ് റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തിയ എറ്റവും പുതിയ ചിത്രമാണ് മൈ സാന്റ. സാന്റാക്ലോസായി ജനപ്രിയ നായകന്‍ എത്തുന്ന ചിത്രത്തില്‍ ആറുവയസുകാരി പെണ്‍കുട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നു. സൂഗീത് സംവിധാനം ചെയ്ത സിനിമ വിജയകരമായിട്ടാണ് തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്.

മികച്ച അഭിപ്രായങ്ങളാണ് മൈ സാന്റയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. സിനിമ വിജയകരമായി മുന്നേറവേ മൈ സാന്റയുടെ പുതിയൊരു ടീസര്‍ കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സണ്ണി വെയ്‌നും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയില്‍ അനുശ്രീയാണ് നായിക.
ഷൈന്‍ ടോം ചാക്കോ, സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, സാദ്ദിഖ്, ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്നം, അനുശ്രീ, മഞ്ജു പത്രോസ്, ബേബി മാനസ്വി, ബേബി ദേവനന്ദ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജെമിന്‍ സിറിയക് തിരക്കഥയും സംഭാഷണവും എഴുതിയ സിനിമ വാള്‍ പോസ്റ്റര്‍ എന്‍ടെയ്‌മെന്റിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications