ദിലീപിന്റെ മൈ സാന്റ എത്താന്‍ വൈകും! റിലീസ് മാറ്റിവെച്ച് സിനിമ

By Midhun Raj

ജനപ്രിയ നായകന്‍ ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മൈ സാന്റ. സുഗീത് സംവിധാനം ചെയ്യുന്ന സിനിമയില്‍ സാന്റാക്ലോസായിട്ടാണ് ദിലീപ് എത്തുന്നത്. മൈ സാന്റയുടെ ട്രെയിലര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. അതേസമയം സെന്‍സറിംഗ് പൂര്‍ത്തിയാവാത്തതിനാല്‍ മെെ സാന്റയുടെ റിലീസ് മാറ്റിവെച്ചതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

my santa

ഈ ആഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമ ഡിസംബര്‍ 25ലേക്കാണ് മാറ്റിയിരിക്കുന്നത്. ദിലീപും ഏഴുവയസുകാരിയായ കുട്ടിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരു പക്ക കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് മൈ സാന്റ അണിയറയില്‍ ഒരുങ്ങുന്നത്. ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന് ശേഷം അനുശ്രീയാണ് ദിലീപിന്റെ നായികയാവുന്നത്. സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

നവാഗതനായ ജെമിന്‍ സിറിയക്ക് തിരക്കഥയെഴുതിയ ചിത്രത്തില്‍ സായ്കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്നം, മഞ്ജു പത്രോസ്, ബേബി മനസ്വി തുടങ്ങിയവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്. ഫൈസല്‍ അലി ഛായാഗഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സാജന്‍ എഡിറ്റിങ്ങും വിദ്യാസാഗര്‍ സംഗീതവും ചെയ്തിരിക്കുന്നു. വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more about: dileep ദിലീപ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X