ദിലീപ് ഇനി അഭിനയിക്കാന്‍ പോവുന്നത് നാദിര്‍ഷയ്‌ക്കൊപ്പം! ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ സിനിമ വരുന്നു
മലയാള സിനിമയില്‍ ഒത്തിരി സൗഹൃദങ്ങള്‍ കണ്ടിട്ടുണ്ട്. അതില്‍ ദിലീപുമായി അടുത്ത സൗഹൃദമുള്ള താരമാണ് നാദിര്‍ഷ. മിമിക്രിയിലൂടെ ഒരേ കാലഘട്ടത്തിലാണ് ദിലീപും നാദിര്‍ഷയും ശ്രദ്ധിക്കപ്പെടുന്നത്. ദേ മാവേലി കൊമ്പത്ത് എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് താരങ്ങള്‍ പ്രേക്ഷക പ്രശംസ സ്വന്തമാക്കുന്നത്. പിന്നീടിങ്ങോട്ട് സ്വകാര്യ ജീവിതത്തിലും സിനിമയിലും അടുത്ത സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നു.
മിമിക്രിക്കും സിനിമ അഭിനയത്തിനും പിന്നാലെ സംവിധാനത്തിലേക്ക് ചുവടുമാറിയ നാദിര്‍ഷയുടെ പുതിയ സിനിമയില്‍ ദിലീപ് ആണ് നായകന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രഖ്യാപിച്ച സിനിമയാണെങ്കിലും താരങ്ങളുടെ തിരക്ക് കാരണം നീണ്ട് പോവുകയായിരുന്നു. എന്നാല്‍ നിലവിലുള്ള സിനിമാ തിരക്കുകള്‍ക്ക് ശേഷം ദിലീപ് അടുത്തതായി അഭിനയിക്കുന്നത് നാദിര്‍ഷയുടെ സിനിമയിലായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ ഒരു അഭിമുഖത്തില്‍ ദിലീപ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേശു ഈ വീടിന്റെ നാഥന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയായിരിക്കും തന്റേതായി ഇനി വരാനിരിക്കുന്നത്. ചിത്രീകരണം എപ്പോള്‍ തുടങ്ങും എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ആണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു ഫാമിലി എന്റര്‍ടെയിനറാണെന്നാണ് അറിയുന്നത്.
ദിലീപിനൊപ്പം ഉര്‍വശിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ദിലീപ് 60 വയസുള്ള ഗെറ്റപ്പില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെയാണ് നാദിര്‍ഷയുടെ സിനിമ എത്തുന്നത്. ഇതിന് വേണ്ടി ശാരീരികമായി ദിലീപിന് ഒത്തിരി വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നാണ് അറിയുന്നത്. ദിലീപ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന ചിത്രം കൂടി വരികയാണ്.


Click it and Unblock the Notifications











