ആരാധകര്‍ക്കായി ദിലീപെത്തി! അനു സിത്താരയും ദിലീപും ഒന്നിക്കുന്ന ശുഭരാത്രിയുടെ ഫസ്റ്റ് ലുക്ക് വരുന്നു!
ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ശുഭരാത്രി. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെപിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. നിലവില്‍ ഡബ്ബിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം ശുഭരാത്രിയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വരുന്നുണ്ടെന്ന കാര്യം ദിലീപ് പറഞ്ഞിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെയാണ് സിനിമയുടെ പുതിയ വിശേഷം താരം പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഫസ്റ്റ് ലുക്ക് വരുന്ന ദിവസം ഏതാണെന്ന് വ്യക്തമല്ല. ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനുള്ള മുന്നൊരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ജൂലൈയില്‍ റിലീസിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്. ദിലീപിനും അനു സിത്താരയ്ക്കുമൊപ്പം സിദ്ദിഖ്, നടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരാടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ചിത്രീകരണം ആരംഭിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന സിനിമ യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ചിത്രത്തില്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ചെറുല്ലില്‍ മൊയ്തീന്‍കുഞ്ഞ് സാഹിബ് എന്ന വേഷത്തില്‍ സിദ്ദിഖും അഭിനയിക്കുന്നു. കരുനാഗപള്ളിയില്‍ താമസിച്ചിരുന്ന ആളാണ് ചെറുല്ലില്‍ മൊയ്തീന്‍കുഞ്ഞ്. ഈ കഥാപാത്രത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു ശുഭരാത്രിയുടെ അവസാന ഷൂട്ടിംഗ് നടന്നത്.


Click it and Unblock the Notifications