ദിലീപിന്റെ മാസ് തുടരുന്നു! സിദ്ദിഖിനൊപ്പം വീണ്ടുമൊരു ചിത്രം, അനു സിത്താര നായിക! ശുഭരാത്രിയും തുടങ്ങി
ദിലീപും സിദ്ദിഖും ഒന്നിക്കുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായി മാറുന്ന കാഴ്ചയാണ് അടുത്ത കാലത്തായി കാണാന്‍ കഴിയുന്നത്. കമ്മാരസംഭവത്തില്‍ ദിലീപിന്റെ മകനായിട്ടായിരുന്നു സിദ്ദിഖ് അഭിനയിച്ചത്. ശേഷം കോടതി സമക്ഷം ബാലന്‍ വക്കീലില്‍ ദിലീപിന്റെ അച്ഛനായി സിദ്ദിഖ് എത്തി. നേരത്തെയും അച്ഛന്‍ മകന്‍ വേഷങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. വീണ്ടും ഇതേ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ കൂടി വരികയാണ്.
അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെപിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ശുഭരാത്രി എന്ന ചിത്രമാണ് ദിലീപിന്റെ ഏറ്റവും പുതിയ സിനിമ. ശുഭരാത്രിയുടെ പൂജ ചടങ്ങുകള്‍ കഴിഞ്ഞിരിക്കുകയാണ്. ദിലീപ് ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ചടങ്ങുകളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. അനു സിത്താരയാണ് നായിക. നേരത്തെ ദിലീപ് നായകനായെത്തിയ അവതാരം എന്ന സിനിമയ്ക്ക് രചന നിര്‍വഹിച്ചത് വൈശാഖനായിരുന്നു. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
(ഫോട്ടോ: ഫേസ്ബുക്ക്)

ദിലീപ്, സിദ്ദിഖ്, അനു സിത്താര, ഷീലു എബ്രാഹം എന്നിവര്‍ പൂജ ചടങ്ങുകള്‍ക്ക് എത്തിയിരുന്നു. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരാടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ഫെബ്രുവരി 21 ന് റിലീസിനെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീലാണ് ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. കോമഡിക്കും രണ്ടാം പകുതി ത്രില്ലറിനും പ്രാധാന്യം കൊടുത്താണ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം പക്കാ എന്റര്‍ടെയിനറാണ്.


Click it and Unblock the Notifications