ദിലീപിന്റെ മറ്റൊരു മാസ് ചിത്രത്തിന് കൂടി പാക്കപ്പ്! ശുഭരാത്രിയില്‍ നിന്നും സര്‍പ്രൈസുമായി ദിലീപ്!
അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെപിയാണ് രചനയും സംവിധാനവും നിര്‍വഹിച്ച് ദിലീപ് നായകനാവുന്ന സിനിമയാണ് ശുഭരാത്രി. ചിത്രീകരണം ആരംഭിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.

ചെറുല്ലില്‍ മൊയ്തീന്‍കുഞ്ഞ് സാഹിബ് എന്ന വേഷത്തില്‍ സിദ്ദിഖും അഭിനയിക്കുന്നു. കരുനാഗപള്ളിയില്‍ താമസിച്ചിരുന്ന ആളാണ് ചെറുല്ലില്‍ മൊയ്തീന്‍കുഞ്ഞ്. ഈ കഥാപാത്രത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു ശുഭരാത്രിയുടെ അവസാന ഷൂട്ടിംഗ് നടന്നത്. ഇന്ന് വൈകുന്നേരം 7 മണിയ്ക്ക് പാക്കപ്പ് പ്രമോ വീഡിയോ ദിലീപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്ത് വരുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ജൂലൈയില്‍ റിലീസിനൊരുങ്ങുന്ന സിനിമയില്‍ ദിലീപിനെയും സിദ്ദിഖിനെയും കൂടാതെ വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്. അനു സിത്താരയാണ് നായിക. ഷീലു എബ്രാഹം, നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരാടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


Click it and Unblock the Notifications