»   » ദിലീപിനെ വിടാതെ ഹാക്കര്‍മാര്‍! മുമ്പ് കൊടുത്ത പണികളൊന്നും പോരാ ഇപ്പോള്‍ മറ്റൊരു മുട്ടന്‍ പണിയും!!!

ദിലീപിനെ വിടാതെ ഹാക്കര്‍മാര്‍! മുമ്പ് കൊടുത്ത പണികളൊന്നും പോരാ ഇപ്പോള്‍ മറ്റൊരു മുട്ടന്‍ പണിയും!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടി കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജ് പെട്ടെന്നാരു ദിവസം കാണാതെ പോയിരുന്നു. ശേഷം ആ പേജ് രണ്ട് ദിവസത്തിന് ശേഷം തിരികെ വന്നിരുന്നു. തൊട്ട് പിന്നാലെ ഇപ്പോള്‍ ദിലീപിന്റെയും ഔദ്യോഗിക വെബ് സൈറ്റ് അപ്രത്യക്ഷമായിരിക്കുകയാണ്. ദിലീപ് ഓണ്‍ലൈന്‍ ഡോട്ട് കോം എന്ന സൈറ്റാണ് കാണാതെ പോയിരിക്കുന്നത്.

ഇത്രയും കാലം അവധി ആഘോഷിക്കാനുണ്ടോ? ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും അവധി ന്യൂയോര്‍ക്കില്‍!!!

ഒടിയന്മാര്‍ നിസാരക്കാരല്ല!മോഹന്‍ലാലിന്റെ കഥാപാത്രം മാണിക്യന്‍ പ്രേക്ഷകരെ അമ്പരിപ്പിക്കും കാരണം ഇതാണ്

അതിനിടെ താരത്തിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് ഔദ്യോഗിക വിവരം.ദിലീപ് ജയിലലായത് മുതലാണ് സൈറ്റ് അപ്രത്യക്ഷമായിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. അതില്‍ രസകരമായ കാര്യം ദിലീപിന്റെ വെബ്‌സൈറ്റ് തിരയുമ്പോള്‍ മലയാളം ക്രിമിനല്‍ എന്നാണ് കാണുന്നത്.

ദിലീപിനെ പിടികൂടി ഹാക്കര്‍മാരും

ജയില്‍ ആയതോട് കൂടി നടന്‍ ദിലീപിന് കഷ്ടകാലമാണ്. അതിനിടെയാണ് ഹാക്കര്‍മാരുടെ വിളയാട്ടം. താരം അറസ്റ്റിലായ ഉടനെ തന്നെ വെബ് സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു.

അപ്രത്യക്ഷമായ സൈറ്റ്

മുമ്പ് ചിത്രങ്ങളടക്കം പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു താരത്തിനെതിരെ സൈബര്‍ ആക്രമണം നടത്തിയിരുന്നത്. പിന്നാലെയാണ് വെബ് സൈറ്റ് തന്നെ അപ്രത്യക്ഷമായിരിക്കുന്നത്.

ജയിലില്‍ നില്‍ക്കുന്ന ചിത്രങ്ങളും

ആദ്യം തന്നെ താരം ജയിലിനുള്ളില്‍ നില്‍ക്കുന്ന ചിത്രമടക്കം വെബ് സൈറ്റിന്റെ ഹോം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. വെല്‍ക്കം ടു സെന്‍ഡ്രല്‍ ജയില്‍ എന്ന സിനിമയിലെ ചിത്രങ്ങളായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്.

മലയാളം ക്രിമിനല്‍

അതിനിടെ ദിലീപിന്റെ വെബ്‌സൈറ്റ് തന്നെ ക്രിമിനല്‍ എന്ന് വിളിച്ചിരിക്കുകയാണ്. മലയാളം ക്രിമിനല്‍ എന്നാണ് ദിലീപ് ഓണ്‍ലൈന്‍ എന്ന് ഗുഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ കാണുന്നത്.

ദിലീപിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍

ദിലീപിന് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്ന പ്രതിച്ഛായ തിരിച്ചു പിടിക്കുന്നതിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ടെന്നും. പി ആര്‍ ഏജന്‍സികള്‍ ആ ജോലി ഏറ്റെടുത്തിരിക്കുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

കാവ്യയുടെ ഫേസ്ബുക്ക് പേജ്

ദിലീപ് അറസ്റ്റിലായതിന് തൊട്ട് പിന്നാലെ കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജും അപ്രത്യക്ഷമായിരുന്നു. ശേഷം രണ്ട് ദിവസത്തിന് ശേഷം അക്കൗണ്ട് തിരിച്ചു വരികയും ചെയ്തിരുന്നു.

English summary
Kavya Madhavan is back on Facebook

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam