ദിലീപിന്റെ കരിയര്‍ ബെസ്റ്റ് രാമലീല തെലുങ്കിലേക്ക്, രാമനുണ്ണിയാകുന്നത് ആരെന്നോ?
Recommended Video

ദിലീപിന്റെ കരിയറിലെ മികച്ച ബോക്‌സ് ഓഫീസ് പ്രകടനങ്ങളില്‍ ഒന്നാണ് രാമലീല. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ രാമലീലയും പ്രതിസന്ധിയിലായിരുന്നു. ദിലീപിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങളുമായി വിദൂര സമാനതകളുള്ള ചിത്രത്തെ മാര്‍ക്കറ്റ് ചെയ്തതും അത്തരത്തിലായിരുന്നു.
ദിലീപ് ജാമ്യം നേടി പുറത്തിറങ്ങുന്നതിന് മുമ്പ് തിയറ്ററിലെത്തിയ രാമലീല ബോക്‌സ് ഓഫീസില്‍ മിന്നുന്ന വിജയം നേടി. അതിന് പിന്നാലെയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനുള്ള ആലോചനകള്‍ നടക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

റീമേക്കിന് പിന്നില്‍
14 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച രാമലീല ബോക്‌സ് ഓഫീസില്‍ നേടിയത് 55 കോടിയിലധികമാണ്. ഇത് തന്നെയാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന് വഴിയൊരുക്കിയതും. നടനും നിര്‍മാതാവുമായ കല്യാണ്‍ റാം ആണ് രാമലീല റീമേക്ക് ചെയ്യാനൊരുങ്ങുന്നത്.

അവസാന ചര്‍ച്ചകള്‍ അനുകൂലമെങ്കില്‍
രാമലീലയുടെ തെലുങ്ക് റീമേക്കുമായി ബന്ധപ്പെട്ട് മറ്റ് സിനിമാ പ്രവര്‍ത്തകരും നിര്‍മാതാക്കളുമായി ചര്‍ച്ച ചെയ്തതെന്നാണ് തെലുങ്കില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. പ്രതികരണങ്ങള്‍ അറിയാന്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. അവസാന ചര്‍ച്ചകള്‍ അനുകൂലമെങ്കില്‍ സിനിമ തെലുങ്കില്‍ ഉടന്‍ നിര്‍മിക്കുമെന്നാണ് സൂചന.

രാഷ്ട്രീയ ഗൂഢാലോചന
സച്ചിയുടെ തിരക്കഥയില്‍ നവാഗത സംവിധായകനായ അരുണ്‍ ഗോപി ഒരുക്കിയ രാമലീല പറയുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ കഥയാണ്. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനായിരുന്നു നായിക. രാധിക ശരത്കുമാര്‍, വിജയരാഘവന്‍, സിദ്ധിഖ്, സുരേഷ് കൃഷ്ണ, രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ ചിത്രത്തിലെ ശക്തമായ കഥാപാത്രങ്ങളായി.

50 കോടി ക്ലബ്ബില്‍
അമ്പത് കോടി ക്ലബ്ബില്‍ ഇടം നേടുന്ന പത്താമത്തെ മലയാള ചിത്രമായി രാമലീല. ഷാഫി സംവിധാനം ചെയ്ത ടൂ കണ്‍ട്രീസിന് ശേഷം 50 കോടി ക്ലബ്ബില്‍ ഇടം നേടുന്ന രണ്ടാമത്തെ ദിലീപ് ചിത്രം കൂടെയാണിത്. മോഹന്‍ലാലിന്റെ ദൃശ്യമായിരുന്നു 50 കോടി ക്ലബ്ബില്‍ ഇടം നേടിയ ആദ്യ മലയാള ചിത്രം.

കല്യാണ്‍ രാം
ബാലതാരമായി തെലുങ്ക് സിനിമയിലെത്തിയ നടനാണ് കല്യാണ്‍ റാം. അഭിമന്യു, ലക്ഷ്മി കല്യാണ, പട്ടാസ് തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ചവച്ച കല്യാണ്‍ ജയ് ലവ കുശ, കിക്ക് 2, ഓം 3ഡി, ഹരേ റാം എന്നീ ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ഉപേന്ദ്ര മാധവിന്റെ മാഞ്ചി ലക്ഷാനാലുന്ന അബായ് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











