»   » ദിലീപിന്റെ രാമലീലയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്, ചിത്രം സെന്‍സര്‍ ചെയ്‌തോ.. റിലീസാകുമോ.. ??

ദിലീപിന്റെ രാമലീലയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്, ചിത്രം സെന്‍സര്‍ ചെയ്‌തോ.. റിലീസാകുമോ.. ??

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപ് അറസ്റ്റിലായപ്പോള്‍ ഏറ്റവും അധികം വേദനിച്ചത് അമ്മയോ മകളോ ഭാര്യ കാവ്യ മാധവനോ ഒന്നുമായിരിക്കില്ല.. അരുണ്‍ ഗോപി എന്ന നവാഗത സംവിധായകനായിരിയ്ക്കും. അദ്ദേഹത്തിന്റെ നാല് വര്‍ഷത്തെ അധ്വാനവും സ്വപ്‌നവുമാണ് ദിലീപിന്റെ അറസ്റ്റോടെ എങ്ങുമെത്താതെ പോയത്.

രാമലീല എന്ന ചിത്രം ഷൂട്ടിങ് എല്ലാം പൂര്‍ത്തിയാക്കി റിലീസിനായി തയ്യാറെടുക്കുമ്പോഴായിരുന്നു ദിലീപിന്റെ അറസ്റ്റ്. അതോടെ റിലീസ് പ്രതിസന്ധിയിലായി. ഇപ്പോഴും എന്ന് റിലീസ് ചെയ്യാന്‍ കഴിയും, ജനം എങ്ങിനെ സിനിമ ഏറ്റെടുക്കും എന്നറിയാതെ ഇരിയ്ക്കുകയാണ് സംവിധായകന്‍. എന്താണ് ഇപ്പോള്‍ ചിത്രത്തിന്റെ അവസ്ഥ.

സെന്‍സറിങ് കഴിഞ്ഞു

കേട്ടത് സത്യമാണെങ്കില്‍ രാമലീലയുടെ സെന്‍സറിങ് കഴിഞ്ഞു. 149 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

റിലീസ് എപ്പോള്‍

പല തവണ റിലീസ് മാറ്റിവച്ച ചിത്രമാണ് രാമലീല. ഇപ്പോഴും കൃത്യമായ ഒരു ഡേറ്റ് പറയാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. സെന്‍സറിങ് കഴിഞ്ഞ പശ്ചാത്തലത്തില്‍ അധികം താമസിയാതെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ടാമത്തെ ടീസര്‍

ഇക്കഴിഞ്ഞ ജൂലൈ 19 ന് രാമലീലയുടെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തിരുന്നു. ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയെ ചിത്രീകരിയ്ക്കുന്ന തരത്തിലുള്ള ടീസറിന് ഗംഭീര വരവേല്‍പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഇത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.

പത്ത് കോടിയുടെ ചിത്രം

പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിയ്ക്കുന്ന ചിത്രമാണ് രാമലീല. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ലിസ്റ്റിലാണ് പത്ത് കോടി ചെലവിട്ട് നിര്‍മിച്ച രാമലീലയുമുള്ളത്. മുടക്ക് മൊതലെങ്കിലും തിരിച്ചു കിട്ടിയാല്‍ മതി എന്നാണ് ഇപ്പോള്‍ നിര്‍മാതാവ് പറയുന്നത്.

പൊളിട്ടിക്കല്‍ ത്രില്ലര്‍

ലയേണ്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് നായകനാകുന്ന പൊളിട്ടിക്കല്‍ ത്രില്ലറാണ് രാമലീല. രാമനുണ്ണി എന്നാണ് ദിലീപിന്റെ കഥാപാത്രത്തിന്റെ പേര്. പ്രയാഗ മാര്‍ട്ടിന്‍ നായികയാകുന്ന ചിത്രത്തില്‍ മുകേഷ്, രാധിക ശരത്ത് കുമാര്‍, രണ്‍ജി പണിക്കര്‍, സിദ്ദിഖ്, സുരേഷ് കൃഷ്ണ, വിജയരാഘവന്‍ എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.

English summary
Now, there are certain reports doing the rounds in social media regarding the censoring of Dileep's Ramaleela. If reports are to be believed, the censoring of Ramaleela has been completed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam