»   » ഒടുവില്‍ തീരുമാനമായി! ദിലീപ് ഇല്ലാതെ രാമലീല തിയറ്ററുകളിലെത്തും! ലക്ഷ്യം വെക്കുന്നത് ഈ ദിവസങ്ങള്‍!!

ഒടുവില്‍ തീരുമാനമായി! ദിലീപ് ഇല്ലാതെ രാമലീല തിയറ്ററുകളിലെത്തും! ലക്ഷ്യം വെക്കുന്നത് ഈ ദിവസങ്ങള്‍!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇനിയും വൈകിയാല്‍ സിനിമയുടെ ജീവനെ തന്നെ ഇല്ലാതാക്കി കളയും എന്ന് തോന്നിയിട്ടാവാം ദിലീപ് നായകനായി അഭിനയിച്ച രാമലീല തിയറ്ററുകളിലേക്ക് വരാന്‍ പോവുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയതോട് കൂടി സിനിമയുടെ റിലീസ് അനിശ്ചിത്വത്തിലായിരുന്നു. കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകളില്‍ ദിലീപ് ജയിലില്‍ നിന്നും ഇറങ്ങുന്നത് ഇനി കാത്തിരിക്കാന്‍ വയ്യെന്നും അതിനാല്‍ സിനിമയുടെ റിലീസ് അടുത്ത് തന്നെ ഉണ്ടാവുമെന്നും പറഞ്ഞിരുന്നു.

ഈ ഓണത്തിന് മുരളി ഗോപിയ്ക്ക് കിട്ടിയത് നഷ്ടപ്പെട്ടെന്ന് കരുതിയ വിലപ്പെട്ട സമ്മാനം! അതും ഇങ്ങനെ...

ഇപ്പോള്‍ രാമലീലയുടെ റിലീസിങ്ങ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് പറഞ്ഞിരുന്ന ചിത്രം സെപ്റ്റംബര്‍ 22 നായിരിക്കും റിലീസ് ചെയ്യുന്നത്. ദിലീപിന്റെ ജാമ്യ ഹര്‍ജി വീണ്ടും തള്ളിയതിനെ തുടര്‍ന്നാണ് രാമലീലയുടെ അണിയറ പ്രവര്‍ത്തകര്‍ ഈ തീരുമാനം എടുത്തത്.

രാമലീല

ദിലീപ് അവസാനം അഭിനയിച്ച സിനിമയായിരുന്നു രാമലീല. ചിത്രം ജൂലൈയില്‍ റിലീസിനെത്തുമെന്ന് പറഞ്ഞിരുന്ന സമയത്തായിരുന്നു നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയത്. ശേഷം ദിലീപ് പുറത്തിറങ്ങിയിട്ട് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്.

റിലീസ് തീരുമാനിച്ചു

തീരുമാനം എടുക്കാന്‍ കഴിയാതിരുന്ന സിനിമയുടെ റിലീസ് ഒടുവില്‍ തീരുമാനിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 22 നായിരിക്കും രാമലീല തിയറ്ററുകളിലെത്തുക.

ജാമ്യം കിട്ടിയില്ല

ജൂലൈ 10 നായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ശേഷം മൂന്ന് തവണ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു.

കാത്തിരിക്കാന്‍ വയ്യ

ഇനിയും ദിലീപിനെ കാത്തിരിക്കാന്‍ വയ്യെന്നും റിലീസ് വൈകിയാല്‍ ചിത്രത്തിനെ അത് സാരമായി ബാധിക്കുമെന്നതിനാല്‍ സംവിധായകന്‍ അരുണ്‍ ഗോപിയും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും ചേര്‍ന്ന് റിലീസ് തീരുമാനിക്കുകയായിരുന്നു.

ലക്ഷ്യം പൂജ ഹോളിഡേ

രാമലീല ഓണത്തിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ഓണചിത്രങ്ങളുടെ പിന്നാലെ പൂജ ഹോളിഡേ ലക്ഷ്യം വെച്ചാണ് ചിത്രം വരാന്‍ പോവുന്നത്.

പുലിമുരുകന് ശേഷം

മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളക്പാടം നിര്‍മ്മിക്കുന്ന സിനിമയാണ് രാമലീല. 25 കോടിയായിരുന്നു രാമലീലയ്ക്ക് വേണ്ടി ടോമിച്ചന്‍ ചിലവാക്കിയിരുന്നത്.

English summary
The believable sources have confirmed that Ramaleela, which is directed by newcomer Arun Gopi, will hit the theatres on September 22, Friday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam