»   » ഈ പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ റിലീസ് ചെയ്താല്‍ പണി കിട്ടും, ദിലീപ് ചിത്രത്തിന്റെ റിലീസ് മാറ്റി!!

ഈ പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ റിലീസ് ചെയ്താല്‍ പണി കിട്ടും, ദിലീപ് ചിത്രത്തിന്റെ റിലീസ് മാറ്റി!!

Posted By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ വേട്ടയാടപ്പെടുന്ന പശ്ചാത്തലത്തില്‍ ദിലീപിന്റെ പുതിയ സിനിമയുടെ റിലീസ് നീട്ടിവച്ചു. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീല എന്ന ചിത്രത്തിന്റെ റിലീസാണ് നീട്ടിവച്ചിരിയ്ക്കുന്നത്. ജൂലൈ 7, വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചത്.

ജീവനില്‍ പേടിയുള്ള ഒരുത്തനും എന്റെ മുന്നിലേക്ക് കയറി വരേണ്ട എന്ന് ദിലീപിന്റെ താക്കീത്!!


ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ പ്രശ്‌നങ്ങള്‍ ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍ ഈ വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യേണ്ട എന്നാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.


സംവിധായകന്‍ പറഞ്ഞത്

ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ് ചിത്രമാണ് രാമലീല. ഇപ്പോള്‍ താരത്തെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന ആരോപണങ്ങള്‍ സിനിമയെ ബാധിച്ചുവെന്ന് സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞിരുന്നു. ആരോപണങ്ങള്‍ സിനിമയെ ബാധിച്ചുവെങ്കിലും ആത്യന്തികമായി പ്രേക്ഷകരില്‍ വിശ്വാസമുണ്ടെന്നായിരുന്നു നേരത്തെ അരുണ്‍ ഗോപി പറഞ്ഞത്.


നിര്‍മാതാവ് പറഞ്ഞത്

പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിയ്ക്കുന്ന ചിത്രമാണ് രാമലീല. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്റെ പുതിയ ചിത്രമായ രാമലീല തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുംപാടം ആരോപിച്ചിരുന്നു.


സംവിധായകന്റെ ആദ്യ ചിത്രം

സംവിധായകന്‍ കെ മധുവിന്റെ അസിസ്റ്റന്റായി സിനിമയിലെത്തിയതാണ് അരുണ്‍ ഗോപി. പല സംവിധായകരുടെയും അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അരുണിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് രാമലീല. നാലര വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് അരുണ്‍ ഗോപി രാമലീലയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ജൂലൈ ഏഴ് എന്ന റിലീസിങ്ങ് തീയതിക്കുമപ്പുറത്ത് താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് പ്രേക്ഷകര്‍ക്കൊന്നും മനസ്സിലാവില്ലെന്നും സംവിധായകന്‍ പറയുന്നു.


ദിലീപിന്റെ സിനിമ

ലയേണ്‍ എന്ന ചിത്രത്തിന് ശേഷം ദിലീപിന്റെ ശക്തമായ രാഷ്ട്രീയ ചിത്രമാണ് രാമലീല. പതിവ് കോമഡിയുമായിട്ടല്ല ഈ ചിത്രത്തില്‍ ദിലീപ് എത്തുന്നത് എന്നത് പോസ്റ്ററിലെയും ടീസറിലെയും കലിപ്പ് ലുക്കില്‍ നിന്ന് തന്നെ വ്യക്തമായതാണ്. സച്ചിയാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്.


രാഷ്ട്രീയ ചിത്രം

ഒരു ദിവസം എംഎല്‍എ ആകേണ്ടി വന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. രാമനുണ്ണിയുടെ വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും സുതാര്യമാണ്. ഒന്നിലേക്കും എടുത്ത് ചാടിപ്പുറപ്പെടാത്ത രാമനുണ്ണിക്ക് വ്യക്തമായ കാഴ്ചപ്പാടുകളും ഉണ്ട്. അത് തന്നെയാണ് ചിത്രത്തിന്റെ കാതല്‍.


ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍

പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം രാധിക ശരത്ത് കുമാര്‍ മലയാളത്തില്‍ മടങ്ങി വരുന്നു എന്നതാണ് രാമലീലയുടെ മറ്റൊരു പ്രത്യേകത. ദിലീപിന്റെ അമ്മയായി സഖാവ് രാഗിണി എന്ന കഥാപാത്രത്തെയാണ് രാധിക അവതരിപ്പിയ്ക്കുന്നത്. സലിം കുമാര്‍, മുകേഷ്, സിദ്ധിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍.


ഈ വേട്ടയാടല്‍

ദിലീപിന് നേരെയുള്ള ഈ വേട്ടയാടല്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷം, ഓരോ സിനിമ റിലീസ് ചെയ്യുമ്പോഴും ദിലീപിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കുമായിരുന്നു. കാവ്യയുമായുള്ള ഗോസിപ്പുകളായിരുന്നു ആദ്യത്തെ ആയുധം. ഇപ്പോള്‍ ആക്രമിയ്ക്കപ്പെട്ട നടിയെ ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിയ്ക്കുന്നത്.


ഒരു വിജയം ആവശ്യം

പറഞ്ഞ ഡേറ്റിനോ, അതിന് ശേഷമോ രാമലീല റിലീസിന് തയ്യാറെടുക്കുമ്പോള്‍ ഒരു ബോക്‌സ് ഓഫീസ് ഹിറ്റില്‍ കുറഞ്ഞൊന്നും ദിലീപിന്റെ മനസിലില്ല. 2015 ഡിസംബറില്‍ തിയറ്ററിലെത്തിയ ടൂ കണ്‍ട്രീസിന് ശേഷം തിയറ്ററിലെത്തിയ നാല് ചിത്രങ്ങളും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതായിരുന്നു.

English summary
Dileep's Ramaleela release postponed

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam