»   » അറം പറ്റുന്ന പാട്ടായി പോയി! രാമലീലയിലെ പാട്ട് ദിലീപിന്റെ അശ്വമേധ ലീലകളെയാണോ ഉദ്ദേശിച്ചിരിക്കുന്നത്?

അറം പറ്റുന്ന പാട്ടായി പോയി! രാമലീലയിലെ പാട്ട് ദിലീപിന്റെ അശ്വമേധ ലീലകളെയാണോ ഉദ്ദേശിച്ചിരിക്കുന്നത്?

Posted By: Teresa John
Subscribe to Filmibeat Malayalam

റിലീസിന് ഒരുപാട് വൈകിയെങ്കിലും ദിലീപ് നായകനായി അഭിനയിച്ച രാമലീല സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ജൂലൈ മാസത്തില്‍ റിലീസിനൊരുങ്ങിയതായിരുന്നു സിനിമ. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയതോട് കൂടി സിനിമയുടെ റിലീസും അനിശ്ചിതത്വത്തില്‍ ആവുകയായിരുന്നു. ഇനിയും വൈകിയാല്‍ സിനിമയുടെ ജീവനെ തന്നെ ഇല്ലാതാക്കി കളയും എന്നതിനാല്‍ ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവും ചേര്‍ന്ന് സിനിമ പ്രദര്‍ശനത്തിനെത്തിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

ഇതാണ് ഞങ്ങ പറഞ്ഞ നടന്‍! ഇങ്ങനെ പോയാല്‍ പ്രണവ് മോഹന്‍ലാലിന് ഇരട്ടി പ്രതിഫലം കൊടുക്കേണ്ടി വരും!

ഇന്നലെ ചിത്രത്തില്‍ നിന്നും ഫസ്റ്റ് ഓഫീഷ്യല്‍ ഓഡീയോ പുറത്തിറക്കിയിരിക്കുകയാണ്. നെഞ്ചിലേരി തീയേ.... എങ്കിലും നീയേ... പുഞ്ചിരികളോടെ പോവുതങ്ങ് ദൂരെ... എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്ത് വന്നത്. പാട്ട് ശരിക്കും അറം പറ്റിയോ എന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നാം. കാരണം പാട്ടിന്റെ വരികളും ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയും ഒന്ന് തന്നെയാണ്.

രാമലീല

ദിലീപിന്റെ രാമലീല ഒടുവില്‍ തിയറ്ററുകളിലേക്ക് എത്താന്‍ പോവുകയാണ്. ജൂലൈയില്‍ റിലീസിനൊരുങ്ങിയ സിനിമ സെപ്റ്റംബര്‍ 28 നാണ് റിലീസ് ചെയ്യുന്നത്. ഇതിനെ കുറിച്ച് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

പാട്ട് പുറത്ത് വന്നു


ചിത്രത്തില്‍ നിന്നും ആദ്യത്തെ പാട്ട് പുറത്ത് വന്നിരിക്കുകയാണ്. ഗോപി സുന്ദര്‍ സംഗീതം നല്‍കിയ പാട്ട് ബി കെ ഹരിനാരായണനാണ് പാടിയിരിക്കുന്നത്.

അറം പറ്റിയോ?


പാട്ടിന്റെ വരികള്‍ കേട്ട് എല്ലാവരും ഒന്ന് ഞെട്ടിയിരിക്കുകയാണ്. രാമന്റലീലകളെ കുറിച്ച് പറയുന്ന വരികള്‍ ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയുമായി വളരെയധികം സാമ്യമുണ്ട്.

പാട്ടിന്റെ വരികള്‍

നെഞ്ചിലേരി തീയേ.... എങ്കിലും നീയേ... പുഞ്ചിരികളോടെ പോവാതങ്ങ് ദൂരെ... എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്ത് വന്നത്. അതില്‍ 'ആര് ചെയ്ത പാപം ഇന്ന് പേരിടുന്നു രാമാ.. തീപിടിച്ച പോലെ അങ്ങ് പാഞ്ഞിടുന്ന ലീല. കാട് കേറി നീ ഒളിച്ച് കാത്തിരിക്ക് നീ രാമാ. സത്യമുള്ളതാണ് നിന്റെ അശ്വമേധ ലീല എന്ന വരികള്‍ പാട്ടിനെ ജനശ്രദ്ധ നേടി കൊടുത്തിരിക്കുകയാണ്.

രാഷ്ട്രീയക്കാരന്‍

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ് രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സിനിമ മുഴുനീളവും ദിലീപ് ഒരു വേഷത്തില്‍ തന്നെയാണ് അഭിനയിക്കുന്നത്.

ടോമിച്ചന്‍ മുളകുപാടം


മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് സിനിമ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന സിനിമയാണ് രാമലീല. ബിഗ് ബജറ്റ് ചിത്രമായിട്ടാണ് രാമലീല നിര്‍മ്മിച്ചിരിക്കുന്നത്. 14 കോടി രൂപയാണ് രാമലീലയുടെ മുതല്‍ മുടക്ക്.

പൂജ അവധി

പല തവണ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ഒടുവില്‍ പൂജ അവധി ലക്ഷ്യം വെച്ചു കൊണ്ടാണ് രാമലീല റിലീസിനെത്തുന്നത്. അതിനിടെ ദിലീപ് വീണ്ടും ജാമ്യാ ഹര്‍ജി കൊടുത്തിരിക്കുന്നതിനാല്‍ സിനിമയുടെ റിലീസിന് മുമ്പ് താരം പുറത്തിറങ്ങുമോ എന്ന് കാത്തിരുന്ന് കാണാം.

English summary
Ramaleela is gearing up for release on September 28. While Kerala is being divided into two discussing about the ethics behind watching the film, the first song from the film with situational lyrics is out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam