കാവ്യയ്ക്കും മീനൂട്ടിക്കും സന്തോഷിക്കാം! ദിലീപിന്‍റെ ജീവിതം തിരുത്തിയെഴുതിയ രാമലീലയ്ക്ക് ഒരുവയസ്സ്!
കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമാണ് ദിലീപ്. മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്കെത്തിയ താരം വളരെ പെട്ടെന്നാണ് ജനപ്രിയ നായകനായി മാറിയത്. വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെയായി താരത്തിന്റെ ജീവിതം തന്നെ മാറി മറിഞ്ഞ സംഭവങ്ങളായിരുന്നു കുറേ നാളുകള്‍ക്ക് മുന്‍പ് അരങ്ങേറിയത്. സിനിമാപ്രേമികളും താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ താരത്തിനെ വിമര്‍ശിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ശക്തമായ പിന്തുണയുമായി കുടുംബാംഗങ്ങളും ആരാധകരും താരത്തിനൊപ്പമുണ്ടായിരുന്നു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരത്തിന്റെ പേര് വന്നതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. സിനിമാരംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു അന്ന് അരങ്ങേറിയത്. റിലീസ് ചെയ്യാനിരിക്കുന്ന രാമലീലയെ ഇക്കാര്യം ബാധിക്കുമോയെന്ന സംശയമായിരുന്നു അണിയറപ്രവര്‍ത്തകരെ അലട്ടിയത്. തിയേറ്റര്‍ ഉപരോധവും ബഹിഷ്‌ക്കരണ ഭീഷണികളുമൊക്കെയായി വ്യാപക പ്രതിഷേധമായിരുന്നു അരങ്ങേറിയത്. ആദ്യ സിനിമയുമായി തുടക്കം കുറിക്കാനിരിക്കുന്ന അരുണ്‍ ഗോപിയ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരുന്നു മുന്നിലുണ്ടായിരുന്നത്. നല്ല സിനിമയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെയാണ് അരുണ്‍ ഗോപിയും ടോമിച്ചന്‍ മുളകുപാടവും രാമലീല തിയേറ്ററുകളിലേക്കെത്തിയത്. സെപ്റ്റംബര്‍ 28നായിരുന്നു സിനിമ എത്തിയത്. ഒരുവര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍.

രാമനുണ്ണി അവതരിച്ചിട്ട് ഒരു വര്‍ഷം
ചതിയുടെയും പകയുടെയും ഇടയില്‍പ്പെട്ടുപോയ രാമനുണ്ണിയുടെ ജീവിതകഥയുമായെത്തിയ രാമലീല റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. വിമര്‍ശനവും വിവാദവുമൊക്കെ കൊടുമ്പിരിക്കൊള്ളുന്നതിനിടയിലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. സിനിമ റിലീസ് ചെയ്യുകയാണെന്നുള്ള തീരുമാനത്തെക്കുറിച്ച് ദിലീപിന് അറിയിച്ചപ്പോള്‍ തന്റെ ആശങ്കയായിരുന്നു അന്ന് അദ്ദേഹം പങ്കുവെച്ചത്. എന്നാല്‍ തങ്ങളുടെ തീരുമാനത്തില്‍ മാറ്റമൊന്നുമില്ലെന്നും ഇനി പിന്നോട്ടില്ലെന്നുമായിരുന്നു ഇരുവരും വ്യക്തമാക്കിയത്.

ബോക്‌സോഫീസില്‍ തരംഗം
തിയേറ്റര്‍ ബഹിഷ്‌ക്കരണവും ഉപരോധവുമൊക്കെയായിരുന്നു പറഞ്ഞിരുന്നതെങ്കിലും നിറഞ്ഞ കൈയ്യടികളോടെ പുറത്തെത്തുന്ന സിനിമാപ്രേമികളെയായിരുന്നു നമ്മള്‍ കണ്ടത്. പ്രേക്ഷകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പെടാപ്പാട് പെടുന്ന തിയേറ്റര്‍ ജീവനക്കാരെയും കണ്ടിരുന്നു. ബംഗാളികളെയാണ് സിനിമയ്‌ക്കെത്തിച്ചതെന്ന തരത്തിലുള്ള വിമര്‍ശനമായിരുന്നു ആ സമയത്ത് ഉയര്‍ന്നുവന്നത്. അരുണ്‍ ഗോപിയുടെ പ്രതീക്ഷ പോലെ തന്നെ നല്ല സിനിമകളെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തെയും ഏറ്റെടുക്കുകയായിരുന്നു. ബോക്‌സോഫീസില്‍ മികച്ച കുതിപ്പ് നടത്തിയ ചിത്രം മികച്ച കലക്ഷനാണ് സ്വന്തമാക്കിയത്.

കരിയറിലെ എക്കാലത്തെയും മികച്ച സിനിമ
വ്യക്തി ജീവിതത്തില്‍ എത്ര നല്ല കാര്യങ്ങളല്ല അരങ്ങേറിയിരുന്നതെങ്കിലും സിനിമാജീവിതത്തില്‍ നേട്ടങ്ങളായിരുന്നു ദിലീപിനെ കാത്തിരുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി സീരിയസ് കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ദൃശ്യത്തിന് പിന്നാലെ വളരെ പെട്ടെന്ന് തന്നെ 50 കോടി ക്ലബില്‍ ഇടം പിടിച്ച സിനിമ പുലിമുരുകന്റെ താഴെയാണ് കലക്ഷനില്‍. ദിലീപിന്റെ സിനിമാജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്ന് കൂടിയായി മാറുകയായിരുന്നു ഇത്.

കുടുംബാംഗങ്ങളുടെ പിന്തുണ
ദിലീപിന്റെ സിനിമാജീവിതം അവസാനിച്ചുവെന്ന തരത്തിലായിരുന്നു വിമര്‍ശനം. എന്നാല്‍ ശക്തമായ പിന്തുണയാണ് ആരാധകരും കുടുംബാഗംങ്ങളും നല്‍കിയത്. അനാവശ്യമായ വികാരപ്രകടനങ്ങളൊന്നും നടത്താടെ സംയമനത്തോടെയായിരുന്നു കാവ്യ മാധവനും മീനാക്ഷിയും പെരുമാറിയിരുന്നത്. താരകുടുംബത്തിന് ശക്തമായ പിന്തുണ നല്‍കിയായിരുന്നു ആരാധകര്‍ കൂടെനിന്നത്. പ്രതിസന്ധ ഘട്ടത്തില്‍ അച്ഛനൊപ്പം നിന്ന മീനാക്ഷിക്കും നിറഞ്ഞ കൈയ്യടി ലഭിച്ചിരുന്നു.

ആഘോഷമാക്കി ആരാധകര്‍
ദിലീപ് ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഈ അവസരം. സോഷ്യല്‍ മീഡിയയിലെങ്ങും വീണ്ടും രാമലീല നിറഞ്ഞുനില്‍ക്കുകയാണ്. വിമര്‍ശകരെപ്പോലും നിശബ്ദനാക്കി ദിലീപ് കാണിച്ച ഹീറോയിസത്തിനെക്കുറിച്ച് വാചാലരാവുകയാണ് ആരാധകര്‍. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നീതിയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിക്കന്‍ വക്കീലായാണ് താരം എത്തുന്നത്. മംമ്ത മോഹന്‍ദാസ്, പ്രിയ ആനന്ദ് ഇവരാണ് ചിത്രത്തിലെ നായികമാര്‍.

സന്തോഷം പങ്കുവെച്ച് അരുണ്‍ ഗോപി
രാമലീലയെ ഇത്രയധികം സജീവമാക്കിയത് ട്രോളര്‍മാരാണ്. സിനിമയുമായി ബന്ധപ്പെട്ട നിരവധി ട്രോളുകള്‍ പങ്കുവെച്ചതിന് ശേഷം അവരോട് നന്ദി അറിയിച്ചാണ് സംവിധായകനെത്തിയിട്ടുള്ളത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തിരക്കിലാണ് അദ്ദേഹമിപ്പോള്‍. ലോക്കേഷനിലേക്കെത്തിയ ദിലീപിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് കാണാം
അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications











