എന്നെ കല്യാണം കഴിപ്പിച്ച് വിടാന്‍ ആര്‍ക്കാണ് ഇത്ര തിരക്ക്?
ഓരോ സിനിമ റിലീസ് ചെയ്യുമ്പോഴും ഇപ്പോള്‍ ദിലീപിന്റെ വിവാഹ വാര്‍ത്ത പുറത്തുവരുന്നത് പതിവായിരിക്കുകയാണ്. ഇവന്‍ മര്യാദ രാമന്റെ റിലീസ് അടുത്തതോടെയാണ് കഴിഞ്ഞ രണ്ട് ദിവസമായി വീണ്ടും താരത്തിന്റെ വിവാഹ വാര്‍ത്ത ഫേസ്ബുക്ക് വഴി പ്രചരിയ്ക്കാന്‍ തുടങ്ങിയത്.
വരുന്ന 16ന് കാവ്യ മാധവന്റെയും ദിലീപിന്റെയും വിവാഹം ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടക്കുമെന്നും, വാര്‍ത്ത അറിഞ്ഞ മഞ്ജു താന്‍ പ്രതീക്ഷിച്ചത് സംഭവിച്ചു എന്ന് പ്രതികരിച്ചു എന്നുമാണ് വാര്‍ത്ത. സഹികെട്ട കാവ്യ ഒരു ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ പ്രതികരിച്ചു.

ഇപ്പോള്‍ വിവാഹ വാര്‍ത്ത നിഷേധിച്ച് ദിലീപും രംഗത്തെത്തിയിരിക്കുകയാണ്. ആര്‍ക്കാണ് തന്നെ കല്യാണം കഴിപ്പിച്ച് വിടാന്‍ ഇത്ര തിരക്കെന്നാണ് ദിലീപ് ചോദിയ്ക്കുന്നത്. തന്റെ ചിത്രങ്ങള്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് വിവാഹവാര്‍ത്ത പ്രചരിയ്ക്കുന്നത് പതിവായിരിക്കുകയാണെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെ ദിലീപ് പറഞ്ഞു.
ഇവന്‍ മര്യാദ രാമന്‍ എന്ന ദിലീപ് ചിത്രം റിലീസ് ആവുന്നതിനിടെയാണ് വീണ്ടും വിവാഹ വാര്‍ത്ത പ്രചരിച്ചിരിയ്ക്കുന്നത്. വാര്‍ത്ത വായിച്ച സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും സത്യാവസ്ഥ അന്വേഷിച്ച് ദിലീപിനെ വിളിച്ചപ്പോഴാണ് നടന്‍ തന്നെ കാര്യം അറിയുന്നതത്രെ.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിനഞ്ച് തവണയെങ്കിലും തന്റെ വ്യാജ വിവാഹ വാര്‍ത്ത വന്നിട്ടുണ്ട്. എനിക്ക് വിവാഹം കഴിക്കണം എന്ന് തോന്നുമ്പോള്‍ അത് ജനങ്ങളോട് പറയേണ്ട ബാധ്യത എനിയ്ക്കുണ്ട്. അത് പത്രസമ്മേളനം നടത്തി പറയുകയും ചെയ്യും- ദിലീപ് പറഞ്ഞു.


Click it and Unblock the Notifications