For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷെയ്ന്‍ നിഗം വിവാദത്തില്‍ മൗനം വെടിഞ്ഞ് ദിലീപ്! ആഗ്രഹിക്കുന്നത് ഇതാണെന്ന് താരം!

  |

  മൈ സാന്റായുമായാണ് ഇത്തവണ ദിലീപ് എത്തിയത്. ഒരു പരസ്യമില്ലാഞ്ഞിട്ടും ഈ ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇത് പോലെ ഒരുപാട് സിനിമകള്‍ക്ക് ഗംഭീര വിജയം സമ്മാനിച്ച പ്രേക്ഷകരോട് നന്ദി പറയുകയാണ് താനെന്ന് പറഞ്ഞായിരുന്നു താരം സംസാരിച്ച് തുടങ്ങിയത്. സാന്റാക്ലോസിനെ കഥാപാത്രമാക്കിയുള്ള സിനിമകള്‍ വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. പാട്ട് സീനിലൊക്കെയേ സാന്റയെ കാണാറുള്ളൂ. അതും മുഖംമൂടി വെച്ചാണ് കാണാറുള്ളത്. 7 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് ക്രിസ്മസ് ദിനത്തില്‍ സാന്റാക്ലോസ് വരികയാണ്. കുട്ടികളുടെ ആഗ്രഹങ്ങളും സന്തോഷങ്ങളുമൊക്കെ ചെയ്തുകൊടുക്കുന്ന സാന്റായായാണ് താനെത്തിയതെന്നും താരം പറയുന്നു.

  സിനിമയുടെ കഥ കേട്ടപ്പോള്‍ത്തന്നെ തനിക്ക് ആകര്‍ഷകമായി തോന്നിയത് ഇതാണെന്നും അദ്ദേഹം പറയുന്നു. അത് പ്രേക്ഷകരും സ്വീകരിച്ചതിന്റെ സന്തോഷമുണ്ട്. കുറേ സീരിയസ് സിനിമകളാണ് ചെയ്യാനുള്ളത്. അതില്‍ പലതും നീണ്ടുപോവുകയും ചെയ്തു. അതിനിടയിലാണ് ഈ ചിത്രമെത്തിയത്. മൈ സാന്റായുടെ വിശേഷങ്ങള്‍ മാത്രമല്ല ഷെയ്ന്‍ നിഗം വിഷയത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെ താരം സംസാരിച്ചിരുന്നു. അഭിമുഖത്തിനിടയിലെ പ്രസക്ത ഭാഗങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  മൈ സാന്റായുടെ സന്തോഷം

  മൈ സാന്റായുടെ സന്തോഷം

  കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുള്ള സിനിമയാണ് മൈ സാന്റാ. കുട്ടികളെ ചിരിപ്പിക്കുകയെന്നുള്ളത് വലിയ കാര്യമാണ്. കുട്ടികള്‍ക്ക് വേണ്ടി മാത്രമായി ചില കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്്. ചിത്രത്തിലെ ഒരു ഗാനരംഗത്തിനായി ഒന്നരക്കോടിക്കടുത്താണ് ചിലവായത്. വിദ്യസാഗറിനൊപ്പം ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് പെര്‍ഫോം ചെയ്തത്. ഗ്രാഫിക്‌സും മറ്റുമൊക്കെയുള്ളതും ഫൈറ്റുമൊക്കെ കുട്ടികള്‍ക്കും ഇഷ്ടമായിരുന്നു. കുട്ടികളുടെ മനസ്സോടെ വേണം ഈ ചിത്രത്തെ കാണാന്‍ പോവേണ്ടത്. ചിരിപ്പിക്കുന്നത് മാത്രമല്ല കണ്ണ് നനയിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്.

  സിനിമയില്‍ മൂന്ന് പതിറ്റാണ്ട്

  സിനിമയില്‍ മൂന്ന് പതിറ്റാണ്ട്

  1995ലാണ് അഭിനയം തുടങ്ങുന്നത്. 28 വര്‍ഷം കഴിയുകയാണ്. എനിക്കെല്ലാം തന്നത് സിനിമയാണ്. ഒന്നുമില്ലാതെ സിനിമയില്‍ വന്നയാളാണ് താന്‍. ജീവിതം തന്നതും കരിയര്‍ തന്നതും സിനിമയാണ്. സിനിമയില്ലാതെ തനിക്കൊന്നുമില്ല. അത്രയും സിനിമയെ സ്‌നേഹിക്കുന്നുണ്ട്. ഏത് പ്രതിസന്ധിയിലും ശക്തമായ പിന്തുണയുമായി ഒപ്പമുള്ള പ്രേക്ഷകരാണ് തന്റെ വലിയ ശക്തിയെന്നും ദിലീപ് പറയുന്നു. എവിടെ തളര്‍ന്നാലും എഴുന്നേല്‍പ്പിക്കുന്ന ശക്തിയും അവരാണ്. വീണ്ടും ജോലി ചെയ്യാനുള്ള എനര്‍ജി നല്‍കുന്നതും പ്രേക്ഷകരാണ്.

  കരിനിഴല്‍ വീഴ്ത്തിയ സംഭവം

  കരിനിഴല്‍ വീഴ്ത്തിയ സംഭവം

  സിനിമ എന്ന ഒരൊറ്റ ലക്ഷ്യം മാത്രമായി മുന്നേറുന്നതിനിടയിലായിരുന്നു ചില അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. ദിലീപിനെ ഇനി വേണ്ട എന്നായിരുന്നു ചിലരുടെ തീരുമാനം. എന്നാല്‍ ആ സമയത്തും ജനം കൈവിട്ടിരുന്നില്ല. രാമലീലയാണ് കരുത്ത് തന്നത്. എന്‍രെ അച്ഛന്‍ എനിക്ക് അദ്ദേഹത്തിന്റെ സമ്പാദ്യമൊന്നും കൈമാറിയിട്ടില്ല. കുറച്ച് വാക്കുകളാണ് തന്നത്. മറ്റുള്ളവരെ ചതിക്കരുത്, അന്യന്റെ മുതല്‍ ആഗ്രഹിക്കരുത്, ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത്, അങ്ങനെ കുറച്ച് കാര്യങ്ങള്‍. താനും സഹോദരങ്ങളും ഇന്നും പാലിക്കാറുണ്ട് ഈ കാര്യങ്ങള്‍.

  പറയുന്ന ദിനം വരും

  പറയുന്ന ദിനം വരും

  കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചൊന്നും ഇപ്പോള്‍ സംസാരിക്കുന്നില്ല. ജയിലില്‍ താന്‍ അനുഭവിച്ചതും അന്നത്തെ സംഭവവികാസങ്ങളെക്കുറിച്ചുമൊക്കെയെല്ലാമായി താന്‍ തുറന്നുപറയുന്ന ഒരു ദിവസം വരുമെന്നും താരം പറയുന്നു. ഇപ്പോള്‍ പറയാന്‍ പാടില്ല. പറയില്ലെന്ന് എഴുതിക്കൊടുത്തിട്ടുണ്ട്. എല്ലാം വിശദമായി പറയാനായി ദൈവം ഒരു ദിവസം തരും. സംഭവിച്ചതെല്ലാം സമയദോഷമായി കാണുകയാണ് താന്‍. കടുത്ത ദൈവവിശ്വാസിയാണ് താനെന്നും ദിലീപ് പറഞ്ഞിരുന്നു.

  സിനിമാമേഖലയിലെ ലഹരി ഉപയോഗം

  സിനിമാമേഖലയിലെ ലഹരി ഉപയോഗം

  അടുത്തിടെയായിരുന്നു സിനിമാമേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നത്. യുവതാരങ്ങളില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വാദങ്ങളുമായാണ് നിര്‍മ്മാതാക്കള്‍ എത്തിയത്. നിര്‍മ്മാതാവെന്ന നിലയില്‍ ഈ സംഭവത്തെ എങ്ങനെ നോക്കിക്കാണുന്നുവെന്ന ചോദ്യവും ദിലീപിന് നേരെ ഉയര്‍ന്നുവന്നിരുന്നു. ന്യൂജനറേഷന്റേയും നേരത്തെയുള്ളവരുടേയും ഇടയില്‍ ഒരുപാലം പോലെയുള്ള സ്ഥലത്താണ് താന്‍ നില്‍ക്കുന്നത്. പുതിയ ആള്‍ക്കാരെ വെച്ചും സിനിമ ചെയ്തിട്ടുണ്ട്. അങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ല. അങ്ങനെ ശീലിക്കാത്തയാളാണ് താന്‍. നിര്‍മ്മാതാവെന്ന നിലയില്‍ താന്‍ ഇതുവരെ അത് അനുഭവിച്ചിട്ടില്ലെന്നും ദിലീപ് പറയുന്നു.

   ഷെയ്ന്‍ നിഗം വിഷയത്തിലെ പ്രതികരണം

  ഷെയ്ന്‍ നിഗം വിഷയത്തിലെ പ്രതികരണം

  മുടിമുറിക്കുക എന്നത് ഒരാളുടെ പേഴ്‌സണല്‍ കാര്യമാണ്. എന്നാല്‍ അത് ഒരാളുടെ വിഷയത്തില്‍ നിന്നും പത്ത് രണ്ടായിരം പേരുടെ വിഷയമായി മാറുകയായിരുന്നു. കമ്മിറ്റ്‌മെന്റാണ് ഇവിടെ വിഷയമായത്. ഒരുനാണയത്തിന് രണ്ടുവശമുണ്ടെന്ന പോലെയാണ്. ഏറ്റവും അടുത്ത സുഹൃത്തിന്റെ മകനാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ പറ്റിയിട്ടില്ല. ഷെയ്‌നുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല, എല്ലാം കേട്ടറിവ് മാത്രമേയുള്ളൂ.

  എല്ലാം കലങ്ങിത്തെളിയട്ടെ

  എല്ലാം കലങ്ങിത്തെളിയട്ടെ

  വര്‍ഷങ്ങളായി ഊണും ഉറക്കവും കളയുന്നത് കണ്ട് ഇങ്ങനെ ചെയ്യരുതെന്ന് പലരും പറഞ്ഞിട്ടുണ്ട്. ചില സിനിമകളുടെ നിര്‍മ്മാണം വരെ ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ചെയ്യരുതെന്ന് മുതിര്‍ന്ന സിനിമാപ്രവര്‍ത്തകര്‍ പറഞ്ഞുതന്നിട്ടുമുണ്ട്. ഈ വിഷയത്തില്‍ ഷെയ്‌നിനെ കുറ്റം പറയാന്‍ ഞാനാളല്ല, മാനസികമായി എന്താണ് അനുഭവിച്ചതെന്ന് ഷെയ്‌നിന് മാത്രമേ അറിയൂ. ഷെയ്‌നിന്റെ പ്രശ്‌നങ്ങള്‍ തീര്‍ത്ത് അദ്ദേഹം നന്നായി സിനിമ ചെയ്യട്ടെ എന്നാണ് താനാഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

  English summary
  Dileep's reaction on Shane Nigam controversy.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X