»   » ഇടവേളയ്ക്ക് ശേഷം പുറത്തേക്ക്.. ജാമ്യം കിട്ടിയതറിഞ്ഞപ്പോള്‍ ദിലീപിന്‍റെ പ്രതികരണം!

ഇടവേളയ്ക്ക് ശേഷം പുറത്തേക്ക്.. ജാമ്യം കിട്ടിയതറിഞ്ഞപ്പോള്‍ ദിലീപിന്‍റെ പ്രതികരണം!

Posted By: Nihara
Subscribe to Filmibeat Malayalam

85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജനപ്രിയ നായകന്‍ ദിലീപിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. അഞ്ചാം തവണത്തെ അപേക്ഷയക്കൊടുവിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആലുവ സബ് ജയിലില്‍ കഴിയുന്ന താരത്തിനെ ജയില്‍ സൂപ്രണ്ട് ജാമ്യ വിവരം അറിയിച്ചു. നാളുകള്‍ നീണ്ട അനിശ്ചിത്വത്തിനൊടുവില്‍ ദിലീപ് ചിത്രമായ രാമലീല തിയേറ്ററുകളിലേക്ക് എത്തിയതിനു പിന്നാലെയാണ് നായകനായ ദിലീപിന് ജാമ്യം ലഭിച്ചിട്ടുള്ളത്.

രാമലീല ആദ്യഷോയ്ക്ക് ശേഷം ദിലീപിനെ കാണാന്‍ പോയി.. കെട്ടിപ്പിടിച്ച് ദിലീപേട്ടന്‍ പറഞ്ഞ ആ വാക്കുകള്‍!

കഴിഞ്ഞ തവണ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ആരാധകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ തികച്ചും നിരാശയുളവാക്കുന്ന വാര്‍ത്തയായിരുന്നു പുറത്തുവന്നത്. പ്രതീക്ഷ കൈവിടാതെയാണ് താരം വീണ്ടും ജാമ്യത്തിന് അപേക്ഷിച്ചത്. ഉപാധികളോടെ ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിക്കുകയായിരുന്നു.

85 ദിവസത്തിനു ശേഷം

85 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ദിലീപ് ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത്. ഹൈക്കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചുവെന്നറിഞ്ഞതോടെ ആരാധകരും ബന്ധുക്കളും സന്തോഷത്തിലാണ്.

സന്തോഷത്തോടെ ആരാധകര്‍

യുവനടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായപ്പോള്‍ പൂര്‍ണ്ണ പിന്തുണയുമായി സിനിമയിലെ ഒരു വിഭാഗവും ആരാധകരും കൂടെയുണ്ടായിരുന്നു. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്നാണ് ഇവര്‍ ഉറച്ചു വിശ്വസിക്കുന്നത്.

രാമലീലയുടെ റിലീസ്

ബഹിഷ്‌കരണ ഭീഷണികള്‍ അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് രാമലീല തിയേറ്ററുകളിലേക്കെത്തിയത്. നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്.

ആശ്വാസത്തോടെ കുടുംബാംഗങ്ങള്‍

കഴിഞ്ഞ തവണ ദിലീപ് ജാമ്യത്തിന് അപേക്ഷിച്ചപ്പോള്‍ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങള്‍. എന്നാല്‍ മറിച്ചായിരുന്നു തീരുമാനം. ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും അമ്മ സരോജവുമുള്‍പ്പടെയുള്ള കുടുംബാഗംങ്ങള്‍ ജയിലിലെത്തി താരത്തെ സന്ദര്‍ശിച്ചിരുന്നു.

കണ്ണീരില്‍ കുതിര്‍ന്ന ഓണവും പിറന്നാളും

വിവാഹത്തിന് ശേഷമുള്ള ആദ്യ ഓണത്തിന് കാവ്യാ മാധവനൊപ്പം ദിലീപ് ഉണ്ടായിരുന്നില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ പങ്കുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്ത താരം ജയിലില്‍ തുടരുന്നതിനിടയിലാണ് ഓണം കഴിഞ്ഞത്. കാവ്യാ മാധവന്റെ പിറന്നാളും കണ്ണീരില്‍ കുതിര്‍ന്നതായിരുന്നു.

ദിലീപിനെ അറിയിച്ചു

ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ ജാമ്യം ലഭിച്ച വിവരം അറിയിച്ചു. ജയില്‍ സൂപ്രണ്ടാണ് താരത്തിനെ വിവരം അറിയിച്ചത്. അഞ്ചാം തവണത്തെ അപേക്ഷയിലാണ് ദിലീപിന് ജാമ്യം ലഭിച്ചത്.

ആശ്വാസമെന്ന് ദിലീപ്

ജാമ്യം ലഭിച്ചതില്‍ ആശ്വാസമുണ്ടെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. കര്‍ശന ഉപാധികളോടെയാണ് താരത്തിന് ജാമ്യം അനുവദിച്ചിട്ടുള്ളത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലും കോടതിയില്‍ പാസ്‌പോര്‍ട്ട് കെട്ടിവെയ്ക്കണമെന്ന കര്‍ശന ഉപാധിയിലാണ് ജാമ്യം നല്‍കിയത്.

രാമലീല കാണാന്‍ കുടുംബസമേതം

അഞ്ച് വര്‍ഷത്തെ കഠിന പ്രയത്‌നത്തിന് ശേഷമാണ് ആദ്യ ചിത്രവുമായി നവാഗത സംവിധായകന്‍ അരുണ്‍ ഗോപി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ചിത്രത്തിന്റെ റിലീസിന് ദിലീപ് എത്തുമോയെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. നാളുകള്‍ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ചിത്രം റിലീസ് ചെയ്ത് അഞ്ചു നാള്‍ പിന്നിടുന്നതിനിടയില്‍ താരത്തിന് ജാമ്യം ലഭിച്ചു. രാമലീല കാണാന്‍ ദിലീപ് കുടുംബസമേതം എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

English summary
Dileep's response afterthe bail news.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam