»   » ഒടുവില്‍ ദിലീപ് എല്ലാം തുറന്നു പറഞ്ഞു, സംഭവിച്ചത് ഇതാണ്

ഒടുവില്‍ ദിലീപ് എല്ലാം തുറന്നു പറഞ്ഞു, സംഭവിച്ചത് ഇതാണ്

Posted By: Nihara
Subscribe to Filmibeat Malayalam

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രമധ്യേ യുവനടി ആക്രമിക്കപ്പെട്ട വാര്‍ത്തകളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സംഭവത്തിന് പിന്നിലെ നിഗൂഢതയെക്കുറിച്ചും അക്രമികളെ ഉടന്‍ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് സിനിമാ പ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തുവന്നിരുന്നു.

സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരണമെന്ന് പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. മലയാള സിനിമയിലെ പ്രമുഖ നടന് ഇതുമായി പങ്കുണ്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേരും കൂടെ ചേര്‍ത്തുള്ള കഥകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് ദിലീപ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ജനപ്രിയ നായകന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല

യുവ അഭിനേത്രിയെ ആക്രമിച്ച സംഭവത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായാണ് ദിലീപ് രംഗത്തു വന്നിട്ടുള്ളത്. തന്റെ വീട്ടില്‍ പോലീസ് വന്നിട്ടില്ല. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ്.

വാര്‍ത്ത കൊടുത്തവര്‍ തന്നെ വെളിപ്പെടുത്തട്ടെ

യാത്രയ്ക്കിടെ നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട പ്രമുഖ താരമാരാണെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ തന്നെ വെളിപ്പെടുത്തണം. തന്‍റെ വീട്ടില്‍ പോലീസ് വന്നിട്ടില്ല തന്നെ ചോദ്യെ ചെയ്തിട്ടുമില്ലെന്നും ദിലീപ് പറഞ്ഞു.

തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗം

തനിക്കെതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഈ പ്രശ്‌നത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്ന് ദിലീപ് പറഞ്ഞു. ആലുവയിലെ ആ നടന്‍ ആരാണെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ തന്നെ വെളിപ്പെടുത്തണം. തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തിന്റെ ഭാഗമായാണ് ഇത്തരം പ്രചാരണങ്ങളെന്നും ജനപ്രിയ നായകന്‍ പറഞ്ഞു.

ഊഹാപോഹങ്ങള്‍ വച്ച് വാര്‍ത്ത കൊടുക്കരുത്

യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ തന്‍രെ പേര് വലിച്ചിടേണ്ട കാര്യമില്ല. നിങ്ങള്‍ പോലീസിനോട് ചോദിക്കൂ ആ നടന്‍ ഞാനാണോയെന്ന് . ഊഹാപോഹങ്ങള്‍ വച്ചല്ല വാര്‍ത്ത കൊടുക്കേണ്ടെന്നും ദിലീപ് പറഞ്ഞു.

English summary
Dileep's response to fake news regarding with actress attack.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam