twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശരിക്കും അമ്മയിലെ പൊട്ടിത്തെറി ഇനിയാണ്! മോഹന്‍ലാല്‍ പറഞ്ഞത് പച്ചക്കള്ളം, സത്യം തുറന്ന് പറഞ്ഞ് ദിലീപ്

    |

    ഓരോ ദിവസവും പ്രശ്‌നം അവസാനിച്ചു എന്ന് കരുതി ഇരിക്കുമ്പോള്‍ താരസംഘടനയായ അമ്മ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയെങ്കിലും കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ വീണ്ടും തിരിച്ചെടുത്തിരുന്നു.

    പ്രേക്ഷകര്‍ കാത്തിരുന്ന യഥാര്‍ത്ഥ ബിഗ് ബോസിനെ കണ്ടെത്തി ഷിയാസ് ആര്‍മി! രഘുരാജന്റെ വീഡിയോ വൈറല്‍!!പ്രേക്ഷകര്‍ കാത്തിരുന്ന യഥാര്‍ത്ഥ ബിഗ് ബോസിനെ കണ്ടെത്തി ഷിയാസ് ആര്‍മി! രഘുരാജന്റെ വീഡിയോ വൈറല്‍!!

    സ്ത്രീകളെ അലങ്കാരവസ്തുവായി കാണുന്ന മനോഭാവമാണ് അമ്മയ്ക്ക്! വീണ്ടും തുറന്നടിച്ച് വനിതാ കൂട്ടായ്മ!! സ്ത്രീകളെ അലങ്കാരവസ്തുവായി കാണുന്ന മനോഭാവമാണ് അമ്മയ്ക്ക്! വീണ്ടും തുറന്നടിച്ച് വനിതാ കൂട്ടായ്മ!!

    ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളായിരുന്നു സംഘടനയ്ക്ക് നേരിടേണ്ടി വന്നത്. ദിലീപിനെ പുറത്തക്കണമെന്നടക്കമുള്ള കാര്യങ്ങളുമായി നടിമാരുടെ നേതൃത്വത്തിലുടെ വുമണ്‍ ഇന്‍ സിനിമ കളക്ടീവുമെത്തിയിരുന്നു. ഇതോടെ ദിലീപിന്റെ രാജി അങ്ങോട്ട് ആവശ്യപ്പെട്ട് വാങ്ങിയിരിക്കുകയാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ പറഞ്ഞത് കള്ളമാണെന്ന് പറഞ്ഞ് ദിലീപ് തന്നെ എത്തിയിരിക്കുകയാണ്.

    ഇത് പ്രേക്ഷനെ സെന്‍സില്ലാതാക്കുന്ന നോണ്‍സെന്‍സ് തന്നെഇത് പ്രേക്ഷനെ സെന്‍സില്ലാതാക്കുന്ന നോണ്‍സെന്‍സ് തന്നെ

    വിവാദങ്ങള്‍ അടങ്ങുന്നില്ല

    വിവാദങ്ങള്‍ അടങ്ങുന്നില്ല

    കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ ചൊല്ലി ഉണ്ടായത് വലിയ വിവാദങ്ങളായിരുന്നു. അമ്മയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് നാല് യുവനടിമാര്‍ സംഘടനയില്‍ നിന്നും രാജിവെക്കുകയും ചെയ്തിരുന്നു. വീണ്ടും ആക്രമണത്തിനിരയായ നടിയ്ക്ക് നീതി ലഭിച്ചില്ലെന്ന് പറഞ്ഞ് നടിമാര്‍ തന്നെ രംഗത്തെത്തിയിരുന്നു. നടിമാര്‍ക്കുള്ള മറുപടിയുമായി നടന്‍ സിദ്ദിഖും കെപിഎസി ലളിത, ജഗദീഷ് എന്നിവരെല്ലാം വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു.

    സിദ്ദിഖ് പറഞ്ഞത്

    സിദ്ദിഖ് പറഞ്ഞത്

    ദിലീപിന് പിന്തുണ നല്‍കിയായിരുന്നു സിദ്ദിഖും ലളിതയും സംസാരിച്ചിരുന്നത്. ദിലീപ് അമ്മയില്‍ നിന്നും സ്വന്തമായി രാജി വെച്ചുവെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. ഒക്ടോബര്‍ പത്തിന് ദിലീപ് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് കൈമാറിയിരുന്നു. തന്റെ പേരില്‍ സംഘടനയില്‍ പ്രശ്നങ്ങളുണ്ടാകേണ്ടെന്ന് പറഞ്ഞാണ് ദിലീപ് രാജിക്കത്ത് നല്‍കിയതെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു. അദ്ദേഹം കാണിച്ചത് നല്ല മനസാണെന്നുമടക്കം വാര്‍ത്ത സമ്മേളനത്തില്‍ സിദ്ദിഖ് വ്യക്തമാക്കി. എന്നാല്‍ സിദ്ദിഖ് പറഞ്ഞ കാര്യം എതിര്‍ത്തായിരുന്നു മോഹന്‍ലാല്‍ സംസാരിച്ചത്.

    മോഹന്‍ലാലിന്റെ വാക്കുകള്‍

    മോഹന്‍ലാലിന്റെ വാക്കുകള്‍

    നടിമാര്‍ വാര്‍ത്ത സമ്മേളനം വെച്ചതിന് പിന്നാലെ അമ്മ വീണ്ടും യോഗം കൂടിയിരുന്നു. പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ വാര്‍ത്ത സമ്മേളനവും നടത്തിയിരുന്നു. ദിലീപിന്റെ രാജിയെ സംബന്ധിച്ച് സിദ്ദിഖ് പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണെന്നാണ് മോഹന്‍ലാല്‍ അന്ന് പറഞ്ഞത്. ഡബ്ല്യൂസിസി അംഗങ്ങളുടെ ആവശ്യമനുസരിച്ച് ദിലീപിന്റെ രാജി അങ്ങോട്ട് ആവശ്യപ്പെട്ടാണ് വാങ്ങിച്ചതെന്നാണ് അമ്മയുടെ പ്രസിഡന്റും നടനുമായ മോഹന്‍ലാല്‍ വ്യക്തമാക്കിയത്.

    രാജിക്കത്ത് കൈയിലുണ്ട്..

    രാജിക്കത്ത് കൈയിലുണ്ട്..

    ദീലിപിനെ പുറത്താക്കണമെന്നതായിരുന്നു ഡബ്ല്യൂസിസി അംഗങ്ങളുടെ പ്രധാന ആവശ്യമെന്നും മോഹന്‍ലാല്‍ പറയുന്നു. തുടര്‍ന്ന് എല്ലാവരെയും വിളിച്ച് കൂട്ടി ജനറല്‍ ബോഡി കൂടുന്നത് വലിയ ബുദ്ധിമുട്ടായതിനാല്‍ ദിലീപിനെ വിളിച്ചു. അദ്ദേഹത്തോട് രാജി ആവശ്യപ്പെടുകയും ദിലീപ് രാജിവെക്കുകയും ചെയ്യുകയായിരുന്നു. ദിലീപ് നല്‍കിയ രാജിക്കത്ത് ഞങ്ങളുടെ കൈയില്‍ ഉണ്ട്. അതിപ്പോള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചെന്നും മോഹന്‍ലാല്‍ പറയുന്നു. എന്നാല്‍ തന്റെ രാജിയെ കുറിച്ച് പ്രചരിക്കുന്നതും അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പറഞ്ഞതുമായ കാര്യങ്ങള്‍ തള്ളി കളഞ്ഞിരിക്കുകയാണ് ദിലീപ്.

    ദിലീപ് പറയുന്നതിങ്ങനെ..

    'അമ്മ ' എന്നസംഘടനയില്‍ നിന്നുള്ള എന്റെ രാജികത്ത് അമ്മയിലെ അംഗങ്ങള്‍ക്കും,പൊതുജനങ്ങള്‍ക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും, എല്ലാവര്‍ക്കുമായ്ഞാന്‍ പങ്കുവയ്ക്കുകയാണ്. അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതു കൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബയലോ പ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്. പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠ സഹോദരനായ ശ്രീ മോഹന്‍ലാലുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജിക്കത്ത് നല്‍കിയത്. രാജിക്കത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്, പുറത്താക്കലല്ല.
    കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ, എന്നുമാണ് ദിലീപ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നത്.

    English summary
    Dileep's revealed his resignation of AMMA
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X