ദിലീപ് വീണ്ടും സര്‍ക്കസിലേക്ക്

By Nirmal Balakrishnan

ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറിനു ശേഷം ദിലീപ് വീണ്ടും സര്‍ക്കസ് കൂടാരത്തിലേക്ക്. റാഫി മെക്കാര്‍ട്ടിനിലെ റാഫി ആദ്യമായി ഒറ്റയ്ക്കു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപ് സര്‍ക്കസിലെ മൃഗശിക്ഷകനായി അഭിനയിക്കുന്നത്.

റിങ്മാസ്റ്റര്‍ പ്രിന്‍സ് എന്നാണ് ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. റാഫി തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. ഹണി റോസ്, മിയ എന്നിവര്‍ ദിലീപിന്റെ നായികയായി അഭിനയിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ഗിന്നസ് പക്രു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മിയ അന്ധയുടെ വേഷത്തിലാണ്. വൈശാഖ് രാജനാണ് ചിത്രം നിര്‍മിക്കുന്നത്.

Dileep

സര്‍ക്കസില്‍ തന്നെ ജനിച്ചവനാണ് പ്രിന്‍സ്. ജനിച്ചപ്പോള്‍ തന്നെ അമ്മ മരിച്ചു. അതോടെ അച്ഛന്‍ അവനെ വെറുക്കപ്പെട്ടവനായിട്ടായിരുന്നു കണ്ടിരുന്നത്. അല്‍പം മുതിര്‍ന്നപ്പോള്‍ അവന്‍ സര്‍ക്കസ് വിട്ടു. പിന്നീട് പരിചയപ്പെട്ട വെറ്ററിനറി ഡോക്ടര്‍ അവനെ വീണ്ടും മൃഗങ്ങളുടെ ലോകത്തിലേക്ക് എത്തിച്ചു. ഇവിടെ നിന്ന് അവന്‍ വീണ്ടും സര്‍ക്കസിലെത്തി. അവിടെ ഡയാന എന്നൊരു നായക്കുട്ടിയെ അവന്‍ പരിശീലിപ്പിച്ചു.

സര്‍ക്കസില്‍ ഡയാനയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ പ്രിന്‍സും ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയാണ് സര്‍ക്കസില്‍ സിനിമ ചിത്രീകരണത്തിനെത്തിയത്. ഡയാനയും സിനിമാതാരമായ ഡയായനും തമ്മില്‍ ഒന്നിച്ച് അഭിനയിക്കുന്നു. അവര്‍ക്കിടയില്‍ റിങ്മാസ്റ്ററായി പ്രിന്‍സും. തുടര്‍ന്നു നടക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് റാഫി മെക്കാര്‍ട്ടിന്‍ പുതിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ദിലീപിന് രണ്ടാംവരവൊരുക്കിയ ചിത്രമായിരുന്നു ലോഹിതദാസിന്റെ ജോക്കര്‍. പൂര്‍ണമായും സര്‍ക്കസ് കൂടാരത്തിലെ കഥയായിരുന്നു ഇത്. ജോക്കര്‍ ഇറങ്ങുന്നതുവരെ ദിലീപ് ആകെ പ്രതിസന്ധിയിലായിരുന്നു. അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയപ്പെട്ട് നില്‍ക്കക്കള്ളിയില്ലാതായ സന്ദര്‍ഭം.

എന്നാല്‍ ജോക്കര്‍ റിലീസ് ചെയ്ത് വന്‍ ഹിറ്റായതോടെ ദിലീപിന്റെ നാളുകളും ആരംഭിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ദിലീപിന്. അതുകൊണ്ടു തന്നെ ദിലീപിന്റെ സര്‍ക്കസ് ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ താല്‍പര്യം കൂടും. കൊച്ചി, ഊട്ടി, സേലം എന്നിവിടങ്ങളിലാണ് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ്. വിഷുവിന് ദിലീപ് ചിത്രമായി റിലീസ് ചെയ്യാനാണ് റാഫിയുടെ പഌന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X