ദിലീപ് ചിത്രം ശുഭരാത്രിയുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! വീഡിയോ കാണാം
ജനപ്രിയ നായകന്‍ ദിലീപിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ വിജയത്തിന് ശേഷം പുറത്തിറങ്ങുന്ന ചിത്രം കൂടിയാണിത്. ഇത്തവണ ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറുമായിട്ടാണ് നടന്‍ എത്തുന്നത്. ശുഭരാത്രിയുടെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ആകംക്ഷയുണര്‍ത്തുന്ന രംഗങ്ങളും ഉണ്ടാവുമെന്ന് സൂചന നല്‍കികൊണ്ടാണ് ട്രെയിലര്‍ വന്നിരിക്കുന്നത്. അനു സിത്താര നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സിദ്ധിഖും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൃഷ്ണന്‍ എന്ന പോലീസുകാരനെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്.

അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ഹരീഷ് പേരാടി, ഷീലു എബ്രഹാം, കെപിഎസി ലളിത, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കിയുളള ചിത്രം വ്യാസന്‍ കെപിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ എടുക്കുന്ന സിനിമ കൂടിയാണിത്. ജൂലൈ ആദ്യ വാരം ശുഭരാത്രി തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











