പെരുന്നാള്‍ ദിനത്തില്‍ ശുഭരാത്രിയിലെ മനോഹര ഗാനം പങ്കുവെച്ച് ജനപ്രിയ നായകന്‍! വീഡിയോ കാണാം
കോടതി സമക്ഷം ബാലന്‍ വക്കീലിനു ശേഷം ദിലീപിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് ശുഭരാത്രി. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുടെ പോസ്റ്ററുകള്‍ നേരത്തെ വൈറലായിരുന്നു. ശുഭരാത്രിയില്‍ അനു സിത്താരയാണ് ദിലീപിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
പെരുന്നാള്‍ ദിനത്തില്‍ ജനപ്രിയ നായകന്‍ തന്നെയായിരുന്നു സിനിമയിലെ മനോഹരമായ ഒരു ഗാനം പങ്കുവെച്ചിരുന്നത്. ബിജിബാലിന്റെ സംഗീതത്തില്‍ സൂരജ് സന്തോഷും ബിജിബാലുമാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഗാനരംഗത്ത് ബിജിബാലും രചയിതാവ് ഹരിനാരായണനും അഭിനയിച്ചിട്ടുണ്ട്. നൂറ് ശതമാനം ഫാമിലി എന്റര്‍ടെയിനറും 200 ശതമാനം ഫീല്‍ ഗുഡ് മൂവിയായിട്ടുമാണ് ശുഭരാത്രി ഒരുക്കിയതെന്നാണ് പോസ്റ്ററില്‍ പറഞ്ഞിരുന്നത്.

അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെപി സംവിധാനം ചെയത് സിനിമ കൂടിയാണ് ശുഭരാത്രി. ദിലീപിനൊപ്പം സിദ്ധിഖും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരാടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലായിലാണ് ശുഭരാത്രി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











