ബാലന്‍ വക്കീലിനു പിന്നാലെ ദിലീപിന്റെ അടുത്ത മാസുമായി ശുഭരാത്രി? സിനിമയുടെ റിലീസ് വിവരങ്ങള്‍ പുറത്ത്!

By Midhun Raj

ജനപ്രിയ നായകന്‍ ദിലീപിന്റെ പുതിയ സിനിമകള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കോടതി സമക്ഷം ബാലന്‍ വക്കീല്‍ സൂപ്പര്‍ഹിറ്റാക്കി കൊണ്ടാണ് നടന്‍ ഈ വര്‍ഷം തുടങ്ങിയത്. ബാലന്‍ വക്കീലിന്റെ വിജയത്തിനു ശേഷം കൈനിറയെ ചിത്രങ്ങളാണ് ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. നിലവില്‍ ശുഭരാത്രി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ദിലിപ് ഉളളത്.

മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങിയ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് ശുഭരാത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ദിലീപ് ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ശുഭരാത്രി എന്ന ചിത്രം

ശുഭരാത്രി എന്ന ചിത്രം

കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം ദിലീപ് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വ്യാസന്‍ കെപിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് രണ്ടാമത്തെ ആഴ്ചയോടെ ആയിരുന്നു ദിലീപ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്. ഇത്തവണയും പുതുമയുളള ഒരു പ്രമേയം പറയുന്ന സിനിമയുമായിട്ടാണ് ജനപ്രിയ നായകന്‍ എത്തുന്നത്.

ദിലീപും അനു സിത്താരയും

ദിലീപും അനു സിത്താരയും

അനുസിത്താര ആദ്യമായി ദിലീപിനൊപ്പം അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ശുഭരാത്രിക്കുണ്ട്. ചിത്രത്തില്‍ ജനപ്രിയ നായകന്റെ ഭാര്യയുടെ വേഷത്തിലാണ് നടി എത്തുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള ദിലീപിന്റെയും അനുസിത്താരയുടെയും ചിത്രങ്ങളായിരുന്നു നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. ഒരു കുടുബ സിനിമയാണ് ശുഭരാത്രിയെന്ന സൂചന നല്‍കികൊണ്ടാണ് ചിത്രങ്ങള്‍ ഇറങ്ങിയിരുന്നത്.

അവസാന ഘട്ട ഷൂട്ടിംഗ്

അവസാന ഘട്ട ഷൂട്ടിംഗ്

ശുഭരാത്രിയുടെ അവസാന ഘട്ട ഷൂട്ടിംഗാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനു ശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും പിന്നാലെ ആരംഭിക്കും. ബിഗ് ബഡ്ജറ്റ് ചിത്രമല്ലെന്ന് സൂചന നല്‍കികൊണ്ടാണ് ദിലീപ് ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യൂവാണ് സിനിമ നിര്‍മ്മിക്കുന്നത്.

റിലീസ്

റിലീസ്

ചിത്രീകരണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ശുഭരാത്രിയുടെ റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നത്. ദിലീപിന്റെ പല സിനിമകളും റിലീസ് ചെയ്ത ജൂലായ് മാസത്തില്‍ ശുഭരാത്രി പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

ബാലന്‍ വക്കീലിനു ശേഷം സിദ്ധിഖും ദിലീപ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്, ഇവര്‍ക്കൊപ്പം നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, ഹരീഷ് പേരാടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആല്‍ബി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സംഗീതം നല്‍കുന്നത് ബിജിബാലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X