»   » ദിലീപിനെ കാണാൻ ജയിലിലെത്തിയ അപ്രതീക്ഷിത അതിഥി, കട്ടിത്താടി വച്ച ദിലീപിനെ തരിച്ചറിഞ്ഞില്ല!

ദിലീപിനെ കാണാൻ ജയിലിലെത്തിയ അപ്രതീക്ഷിത അതിഥി, കട്ടിത്താടി വച്ച ദിലീപിനെ തരിച്ചറിഞ്ഞില്ല!

Posted By: Rohini
Subscribe to Filmibeat Malayalam

അച്ഛൻറെ ശ്രാദ്ധ ചടങ്ങുകൾക്കായി ദിലീപ് പുറത്തിറങ്ങിയ രണ്ട് മണിക്കൂർ കേരള ജനത ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നു. പുറത്തിറങ്ങിയ ദിലീപ് എന്തൊക്കെ ചെയ്തു, എങ്ങോട്ടൊക്കെ തിരിഞ്ഞു എന്ന് ക്യാമറക്കണ്ണുകളും ഒപ്പിയെടുത്തു.

ദിലീപിൻറെ ആ ചോദ്യം, ഓണക്കോടിയുമായി വന്ന ജയറാമിന് കണ്ണീരടക്കാൻ കഴിഞ്ഞില്ല!!

എന്നാൽ ക്യാമറയ്ക്കൊക്കെ മറവിൽ, ദിലീപ് പുറത്തിറങ്ങുന്നതിനും മുൻപ് ചിലത് സംഭവിച്ചിരുന്നു. ജയിലിൽ ദിലീപിനെ കാണാൻ ഒരു അപ്രതീക്ഷിത അതിഥി എത്തി. ഒരു കുഞ്ഞു ആരാധകൻ!!

സെലിബ്രിറ്റികളെ പ്രതീക്ഷിച്ചു

അമ്പത്തി ഏഴ് ദിവസത്തിന് ശേഷം രണ്ട് മണിക്കൂറിന് വേണ്ടി ദിലീപ് പുറത്തിറങ്ങുമ്പോൾ സിനിമാ രംഗത്തെ പ്രമുഖർ പലരും ജയിലിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രതീക്ഷിക്കാത്ത അതിഥിയാണ് അന്നേ ദിവസം ദിലീപിനെ കാണാൻ എത്തിയത്

ഷഹഭാസ് വന്നത്

ഏഴ് വയസ്സുകാരനായ ദിലീപിൻറെ കുഞ്ഞ് ആരാധകൻ ഷഹഭാസ് ആണ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുൻപേ ദിലീപിനെ കാണാൻ ബുധനാഴ്ച രാവിലെ ജയിലിലെത്തിയത്. പിതാവ് സുബൈറിനൊപ്പമാണ് ഷഹഭാസ് വന്നത്.

കടുത്ത ആരാധകൻ

ദിലീപ് നായകനായി എത്തിയ പച്ചക്കുതിര എന്ന ചിത്രം കണ്ടതിന് ശേഷമാണ് ഷഹഭാസ് ദിലീപിൻറെ കടുത്ത ആരാധകനായത്.

തിരിച്ചറിഞ്ഞില്ല

സ്പെഷ്യൽ വിസിറ്റർ വന്നതറിഞ്ഞ് ദിലീപ് എത്തി. പക്ഷെ തൻറെ ആരാധന പുരുഷനെ മുന്നിൽ കണ്ടപ്പോൾ കുഞ്ഞ് ഷഹഭാസിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ദിലീപിൻറെ മുഖത്തെ കട്ടിത്താടിയായിരുന്നു കാരണം. കുറച്ച് നേരം നോക്കി നിന്ന ശേഷം ദിലീപിന് വേണ്ടി കൊണ്ടുവന്ന ബലൂൺ നടന് നീട്ടി. ദിലീപത് വാങ്ങി.

അച്ഛൻ പറയുന്നു

ദിലീപിനെ കൊണ്ടു കാണിക്കാം എന്ന് മകന് താൻ വാക്ക് കൊടുത്തതാണ് എന്ന് ഷഹഭാസിൻറെ പിതാവ് സുബൈർ പറയുന്നു. പുറത്തിറങ്ങുന്ന ദിവസമായതിനാൽ കാണാൻ അനുവദിയ്ക്കുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ അനുവാദം കിട്ടി- സുബൈർ പറഞ്ഞു

ജനപ്രിയം പോയിട്ടില്ല

കുടുംബ പ്രേക്ഷകർക്കിടയിൽ ദിലീപിനുള്ള ജനസമ്മതി ഇനിയും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് ഈ സംഭവത്തിൽ നിന്നും വ്യക്തമാകുന്നത്. കുടുംബ പ്രേക്ഷകർ ഇപ്പോഴും വിശ്വസിക്കുന്നു, കേസിൽ ദിലീപ് കുറ്റക്കാരനല്ല എന്ന്.

English summary
Dileep's special visitor in jail

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam