»   » അമ്മയുടെ യോഗത്തിന്റെ വേദിയിലേക്ക് ദിലീപിന്റെ സര്‍പ്രൈസ് എന്‍ട്രിയും ഡയലോഗും, സിനിമാ സ്റ്റൈല്‍ !!

അമ്മയുടെ യോഗത്തിന്റെ വേദിയിലേക്ക് ദിലീപിന്റെ സര്‍പ്രൈസ് എന്‍ട്രിയും ഡയലോഗും, സിനിമാ സ്റ്റൈല്‍ !!

Posted By: Rohini
Subscribe to Filmibeat Malayalam

താരസംഘടനയായ അമ്മയുടെ ഇരുപത്തിമൂന്നാം വാര്‍ഷിക യോഗം കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. പരിപാടിയുടെ വേദിയില്‍ വരുന്ന താരങ്ങളെയെല്ലാം മൈക്കിട്ട് പിടിച്ച് നടിയെ ആക്രമിച്ച സംഭവത്തിന്റെ ബൈറ്റ് എടുക്കാന്‍ മാധ്യമപ്രവര്‍ത്തകരും. പക്ഷെ എല്ലാവരും ഉറ്റുനോക്കിയത് ഒരേ ഒരു താരത്തിന്റെ എന്‍ട്രിയ്ക്ക് വേണ്ടിയാണ്.. സാക്ഷാല്‍ ജനപ്രിയ നായകന്‍ ദിലീപിന്റെ വരവ്!!

ചോദ്യം ചെയ്യലിനിടെ ദിലീപ് കുടിച്ചത് ആറ് കുപ്പി വെള്ളം, തിന്നാന്‍ ബിരിയാണിയും രണ്ട് ബര്‍ഗറും!!

ആലുവയിലെ വീട്ടില്‍ നിന്ന് ദിലീപ് പുറപ്പെട്ടു എന്ന വിവരം കിട്ടിയത് മുതല്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ കാത്തിരിപ്പായി. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടൊരു സിനിമാ സ്റ്റൈല്‍ എന്‍ട്രിയും ഡയലോഗുമായിരുന്നു ദിലീപിന്റേത്.

എല്ലാവരും എത്തി

10.30 നു തന്നെ ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന യോഗം 10.45 ഓടെയാണ് ആരംഭിച്ചത്. അമ്മ പ്രസിഡന്റ് ഇന്നസെന്റ്, വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ മോഹന്‍ലാല്‍, സെക്രട്ടറി ഇടവേള ബാബു തുടങ്ങിയവരൊക്കെ പത്തരയ്ക്ക് മുന്‍പുതന്നെ യോഗവേദിയില്‍ എത്തിയിരുന്നു. യോഗം ആരംഭിയ്ക്കുമ്പേഴേക്കും മമ്മൂട്ടി, ഗണേഷ് കുമാര്‍, രമ്യ നമ്പീശന്‍, ജയസൂര്യ, നിവിന്‍ പോളി, ടൊവീനോ തോമസ്, ഹണി റോസ്, റിമ കല്ലിങ്കല്‍ തുടങ്ങിവരൊക്കെ എത്തിക്കൊണ്ടിരുന്നു.

ദിലീപിനെ കാത്തിരുന്നു

ക്രൗണ്‍ പ്ലാസ ഹോട്ടലിന്റെ പ്രധാന വാതില്‍ പിന്നെ ഒരാള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ രാത്രി വൈകുവോളം നീണ്ട ചോദ്യം ചെയ്യലില്‍ പങ്കെടുത്തതിനാല്‍ ഇന്നലെ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ദിലീപിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്നത്തെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കുമെന്ന് സംശയലേശമന്യെ ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

മുകേഷിന് പിന്നാലെ

താരങ്ങള്‍ ഓരോരുത്തരായി എത്തിക്കൊണ്ടിരിക്കുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു ദിലീപിന്റെ എന്‍ട്രി. പതിനൊന്നരയ്ക്ക് തൊട്ടുമുന്‍പ് 'എംഎല്‍എ' എന്നെഴുതിയ വെളുത്ത നിറമുള്ള ഓഡി കാറില്‍ ആദ്യമെത്തിയത് മുകേഷ്. നടി അക്രമിക്കപ്പെട്ട വിഷയവും ദിലീപിനെ ചോദ്യം ചെയ്യലുമായൊക്കെ ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങളെ ഗൗനിക്കാതെ ധൃതിയില്‍ മുകേഷ് അകത്തേയ്ക്ക് കയറിപ്പോകുന്നതിനിടയിലാണ് ദിലീപിന്റെ എന്‍ട്രി.

വരവും ഡയലോഗും

കറുത്ത നിറത്തിലുള്ള ഹാച്ച്ബാക്ക് കാറില്‍ ദിലീപിന്റെ പൊടുന്നനെയുള്ള കടന്നുവരവ്. നര്‍മ്മരസപ്രധാനമായ സ്വന്തം സിനിമകളിലെ നായകന്മാരെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു കാറിന്റെ ബാക്ക്‌ഡോര്‍ തുറന്നുള്ള അദ്ദേഹത്തിന്റെ ഇറക്കവും. ' ആ, ഇന്നലെ രാത്രി നമ്മള്‍ പിരിഞ്ഞല്ലേയുള്ളൂ, ഇത്ര പെട്ടെന്ന് നിങ്ങളെല്ലാവരും ഇവിടെയുമെത്തിയല്ലേ' എന്ന് തമാശമട്ടില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യല്‍.

ഹാളിലേക്ക്

തുടര്‍ന്ന് തന്നെ പൊതിഞ്ഞ് ചോദ്യങ്ങള്‍ ഉയര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ വകഞ്ഞുമാറ്റി ദിലീപ് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ യോഗം നടക്കുന്ന ഹാളിലേക്ക് കയറുകയായിരുന്നു. അപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പറയാന്‍ ജനപ്രിയ നായകന്‍ തയ്യാറായില്ല.

എല്ലാം പറയും

നടി ആക്രമിച്ച സംഭവത്തില്‍ ചര്‍ച്ച ഉണ്ടാവില്ല എന്ന് നേരത്തെ പ്രസഡന്റ് ഇന്നസെന്റ് അറിയിച്ചിരുന്നു. എന്നാല്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവങ്ങളും തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളും ചര്‍ച്ചയ്‌ക്കെടുക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. യോഗത്തിന് ശേഷം തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്

English summary
Dileep's suspense entry to AMMA general body meeting

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam