ദിലീപ് വിവാഹം കഴിക്കുന്നത് മാത്രം നാട്ടുകാര്‍ക്ക് ഇഷ്ടമല്ലാത്തതെന്ത്?
തൊടുപുഴയിലെ കിരീടമില്ലാത്ത രാജാവിനെ പോലെയാണ് അവിവാഹിതനും ധനികനുമായ തമ്പിച്ചായന്‍. നാട്ടുകാരുടെ കണ്ണിലുണ്ണി. എന്നാല്‍ തമ്പിച്ചായന്‍ വിവാഹം കഴിക്കുന്നത് മാത്രം നാട്ടുകാര്‍ക്ക് ഇഷ്ടമല്ല.
മറ്റൊന്നും കൊണ്ടല്ല, തമ്പിച്ചായന്റെ ജീവിതത്തില്‍ ഒരു പെണ്ണ് കടന്നു വന്നാല്‍, തമ്പിച്ചായന്‍ തങ്ങളെ ഇട്ടേച്ചു പോകുമോ എന്ന ഭയം കൊണ്ടാണ്. പക്ഷെ ഒരു ദിവസം തമ്പിച്ചായന്‍ തായിലാന്റിലേക്ക് പോകും. അവിടെ വച്ച് ചിലത് സംഭവിയ്ക്കും.

ഇതാണ് തമ്പിച്ചായന്‍ ഇന്‍ തായിലാന്റ് എന്ന ചിത്രത്തിന്റെ കഥാപശ്ചാത്തലം. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമ്പിച്ചായന്‍ എന്ന ടൈറ്റില്‍ റോളിലെത്തുന്നത് ജനപ്രിയ നായകന്‍ ദിലീപാണ്.
ചിത്രത്തെ പറ്റി ദിലീപിനോട് സംസാരിച്ചെന്നും താരത്തിന് കഥാപാത്രത്തെ വളരെ ഇഷ്ടപ്പെട്ടു എന്നുമാണ് കേള്‍ക്കുന്നത്. മറ്റ് കഥാപാത്രങ്ങളെയോ അണിയറപ്രവര്‍ത്തകരെയോ തീരുമാനിച്ചിട്ടില്ല. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
ഇവന്‍ മര്യാദ രാമന്‍ എന്ന ചിത്രത്തിന്റെ റിലീസിങിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ദിലീപ്. ഏപ്രില്‍ 4 ന് ചിത്രം തിയേറ്ററിലെത്തും. സിദ്ദാര്‍ത്ഥിന്റെ ചന്ദ്രേട്ടന്‍ എവിടെയാ, ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്നിവയാണ് ദിലീപിന്റെ മറ്റ് ചിത്രങ്ങള്‍


Click it and Unblock the Notifications











