Don't Miss!
- News
ട്വിറ്ററില്‍ നിന്നും പുറത്താക്കുന്നവരുടെ എണ്ണം ഇനിയും കൂടുമെന്ന് റിപ്പോര്‍ട്ട്
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
അന്ന് കൂടെ പോരുന്നോ എന്ന് അദ്ദേഹം ചോദിച്ചു! ഹരിശ്രീ അശോകനെക്കുറിച്ച് മനസു തുറന്ന് ദിലീപ്! കാണൂ
സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയമായ കൂട്ടുകെട്ടായിരുന്നു ദിലിപും ഹരിശ്രി അശേകന്. മിമിക്രി രംഗത്തും നിന്നും സിനിമയിലെത്തിയ രണ്ടു പേരും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം തന്നെ തിയ്യേറ്ററുകളില്‍ ചിരി പടര്‍ത്തിയവയായിരുന്നു.
മിഖായേല്‍ ഇത് മിന്നിക്കാനുളള വരവാണ്! വടക്കന്‍ സെല്‍ഫിക്കു ശേഷം നിവിന്റെ നായികയായി മഞ്ജിമ എത്തുന്നു
പ്രേക്ഷകമനസുകളില്‍ നിന്നും മായാത്ത നിരവധി സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പിറന്നിരുന്നു. ഹരീശ്രി അശോകന് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ മുഖ്യ ആകര്‍ഷണമായത് ദീലിപായിരുന്നു. സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്നും ഹരിശ്രീ അശോകനൊപ്പമുളള അനുഭവങ്ങള്‍ പങ്കുവെച്ചുമാണ് ദീലിപ് പരിപാടിയില്‍ സംസാരിച്ചത്.

ഹരിശ്രി അശോകനെക്കുറിച്ച് ദിലീപ്
ഹരിശ്രി അശോകന്റെ ആദ്യ സംവിധാന സംരഭമായ ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ പൂജാ ചടങ്ങില്‍ വെച്ചായിരുന്നു ദിലീപ് പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നത്. കരിയറിന്റെ തുടക്കത്തില്‍ അശോകന് ചേട്ടന് തന്നെ സഹായിച്ച കാര്യമായിരുന്നു ദിലീപ് പറഞ്ഞത്. അശോകകന്‍ ചേട്ടന്റെ ട്രൂപ്പായിരുന്ന ഹരിശ്രീയിലേക്ക് തന്നെ വിളിച്ചതും അത് കലാജീവിതത്തില്‍ വലിയൊരു വഴിത്തിരിവായി മാറിയതും ദിലീപ് പറയുന്നു.

ദിലീപിന്റെ വാക്കുകളിലേക്ക്
കോളേജില്‍ പഠിക്കുന്ന സമയത്ത് അഞ്ചാറ് മാസം കലാഭവനില്‍ മിമിക്രി ആര്‍ട്ടിസ്റ്റ് ആയി പോയിരുന്നു. അന്ന് ഞാന്‍ കേട്ടിട്ടുണ്ട്, ഹരിശ്രി അശോകന് എന്ന കലാകാരനെക്കുറിച്ച്. അടുത്തറിയില്ല, ഒരിക്കല്‍ അദ്ദേഹത്തിന്റെ പരിപാടി കാണുവാനിടയായി. ഇത്രയും ടൈമിംഗ് ഉളള കലാകാരനെ കണ്ടിട്ടില്ല.അദ്ദേഹത്തിന്റെ കഴിവില്‍ അത്ഭുതപ്പെട്ടുപോയി, ദീലിപ് പറയുന്നു.

ഹരിശ്രിയില്‍ പിന്നീട് നാലര വര്‍ഷം
അങ്ങനെ ഒരു ദിവസം അശോകന് ചേട്ടന് എന്റെ വീട്ടില്‍ വന്നു. എന്നെക്കുറിച്ച് ജോര്‍ജ്ജും സന്തോഷും പറഞ്ഞു കേട്ടിട്ടുണ്ടെന്നും ഞങ്ങളുടെ കൂടെ പോരുന്നുണ്ടോ എന്നും അശോകന് ചേട്ടന് ചോദിച്ചു. സത്യത്തില്‍ എന്റെ കലാജീവിതത്തില്‍ വലിയൊരു വഴിത്തിരിവായിരുന്നു അത്. ഹരിശ്രിയില്‍ പിന്നീട് നാലര വര്‍ഷം. ജീവിതത്തില്‍ അച്ചടക്കം വന്നു. ടൈമിങ് എന്തെന്ന് പഠിപ്പിച്ചു. മൊത്തത്തില്‍ അപതാളത്തില്‍ പോയ്കൊണ്ടിരുന്ന എന്നെ താളത്തില്‍ ജീവിക്കാന്‍ പഠിപ്പിച്ചത് അശോകന് ചേട്ടനാണ്. അദ്ദേഹത്തിന് എന്റെ ജീവിതത്തില്‍ ഒരുപാട് സ്ഥാനങ്ങളുണ്ട്, ചടങ്ങില്‍ ദിലീപ് പറഞ്ഞു.

ദിലീപിനെക്കുറിച്ച് ഹരിശ്രി അശോകന് പറഞ്ഞത്
ദിലീപിനെക്കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ ഹരിശ്രി അശോകന് മനസു തുറന്നിരുന്നു. സുഹൃത്ത് എന്നതിലുപരി അവനെ സ്വന്തം കൂടപ്പിറപ്പായിട്ടാണ് കാണുന്നതെന്നാണ് ഹരിശ്രീ അശോകന് പറഞ്ഞിരുന്നത്. ദിലീപിന് തിരിച്ചും അങ്ങനെത്തന്നെയാണെന്നും ഹരിശ്രീ അശോകന് പറഞ്ഞിരുന്നു. താനുണ്ടെന്ന കാരണത്താലാണ് ദിലീപ് ഹരിശ്രീ ട്രൂപ്പിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആന്‍ ഇന്റര്‍ നാഷണല്‍ ലോക്കല്‍ സ്റ്റോറി
ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി എന്ന ചിത്രം ഒരു കോമഡി എന്റര്ടെയ്നറായിട്ടാണ് ഹരിശ്രീ അശോകന് ഒരുക്കുന്നത്. രാഹുല്‍ മാധവ്,ധര്മ്മജന് ബോള്‍ഗാട്ടി,മനോജ് കെ ജയന്,സുരഭി സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. എസ് സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം ഷിജിത്ത്, ഷഹീര്‍ ഖാന് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്നലെ എറണാകുളം ടൗണ്‍ഹാളില്‍ വെച്ചായിരുന്നു നടന്നത്.
വീഡിയോ കാണൂ
വീഡിയോ കാണൂ
അവന്റെ വലിയ മോഹത്തിനൊപ്പം തോള് ചേര്‍ന്നതില്‍ വലിയ സന്തോഷം! മനസ് തുറന്ന് ഇന്ദ്രജിത്ത് സുകുമാരന്‍
തമിഴില്‍ പുതിയ സര്‍പ്രൈസുമായി ദുല്‍ഖര്‍ സല്മാന്! ഇതുപൊളിക്കുമെന്ന് ആരാധകര്‍! കാണൂ
-
സൗഭാഗ്യ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ അവര്‍ക്ക് മനസിലായി; പട്ടികളുടെ കൂടെ മകളെ കളിപ്പിക്കുന്നതിനെ പറ്റി അര്ജുൻ
-
പതിനാറ് വയസേ അന്നുള്ളൂ, എന്താണ് പറയുന്നതെന്ന് പോലും മനസ്സിലായില്ല; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഹണി റോസ്
-
'കാവ്യ ചേച്ചിയെ പോലെയെന്ന് കേൾക്കുമ്പോൾ എന്തോ പോലെ തോന്നും, അങ്ങനെ ആവില്ല ഞാൻ'; അനു സിത്താര!