പുതിയ താരങ്ങളെ കുറിച്ച് ദിലീപ്
പുതിയ തലമുറയിലെ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, അജു വര്‍ഡഗീസ് തുടങ്ങി എല്ലാവരെയും ദിലീപിന് നേരിട്ടും അല്ലാതെയും പരിചയമുണ്ട്. എന്നാല്‍ അവരെ ആരെയും ഉപദേശിക്കാന്‍ താന്‍ ആളല്ലെന്നാണ് ദിലീപ് പറയുന്നത്.
ഫഹദ് ഫാസിലിനെയും ദുല്‍ഖര്‍ സല്‍മാനെയും വിനീത് ശ്രീനിവാസനെയും ചെറുപ്പം മുതലേ അറിയാമായിരുന്നു. ഹഫദുമായി ഒരു സഹോദര സ്‌നേഹമാണുള്ളത്. ദുല്‍ഖര്‍ വല്യേട്ടന്റെ മകനെ പോലെയാണ്. അതുപോലെ വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്' നിര്‍മിച്ചത് ദിലീപാണ്.

പുതുതായി വന്ന തലമുറ എന്നോട് നന്നായിട്ടേ പെരുമാറിയിട്ടുള്ളൂ എന്ന് ദിലീപ് പറഞ്ഞു. പുതിയ നായകന്‍മാരുടെ കൂടെ ഞാനങ്ങനെ സിനിമകള്‍ ചെയ്തിട്ടില്ല. അമ്മയുടെ മീറ്റിംഗിനോ മറ്റ് ചടങ്ങുകളിലോ ഒക്കെ വച്ചാണ് പലരെയും കാണാറ്.
നിവിന്‍ പോളി, അജുവര്‍ഗീസ്, ഭഗത് മാനുവല്‍ അവരൊക്കെ ഞാന്‍ നിര്‍മ്മിച്ച 'മലര്‍വാടി ആര്‍ട്‌സ് ക്ലബി'ലൂടെ വന്നവരായതുകൊണ്ട് അവരെ അറിയാം. എല്ലാവരും എന്നോട് നന്നായിട്ടാണ് പെരുമാറുന്നത്- ദിലീപ് പറഞ്ഞു.


Click it and Unblock the Notifications