»   » ദിലീപിന്റെ ക്ഷമ നശിച്ചു, അമേരിക്കയില്‍ നിന്ന് വന്നാല്‍ ഉടന്‍ കേസ് കൊടുക്കും, ആര്‍ക്കെതിരെ?

ദിലീപിന്റെ ക്ഷമ നശിച്ചു, അമേരിക്കയില്‍ നിന്ന് വന്നാല്‍ ഉടന്‍ കേസ് കൊടുക്കും, ആര്‍ക്കെതിരെ?

Posted By: Rohini
Subscribe to Filmibeat Malayalam

നടന്‍ ദിലീപിനെതിരെ ഓരോ ദിവസവും വളരെ ഗുരുതരമായ ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സ്വകാര്യ ജീവിത്തതില്‍ ദിലീപിന് സമാധാനം നല്‍കില്ലെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ട് എന്ന് തോന്നുന്നു.

ഈ ഫോട്ടോകള്‍ കണ്ടാല്‍ മഞ്ജുവിന് പോലും അസൂയ തോന്നിയേക്കാം, ദിലീപിന്റെ സന്തുഷ്ട കുടുംബം കാണൂ..

എന്തായാലും ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും കളിയാക്കലുമൊക്കെ പരിധി കടന്നിരിയ്ക്കുന്നു. ഇനി കേസ് കൊടുക്കാന്‍ തന്നെയാണ് ദിലീപിന്റെ തീരുമാനം. അമേരിക്കയില്‍ നിന്ന് തിരിച്ചുവന്നാല്‍ ഉടന്‍ ദിലീപ് സൈബര്‍ സെല്ലില്‍ പരാതി നല്‍കും.

ദിലീപിന് വേണ്ടി ഉരുകി തീര്‍ന്നതാണ് മഞ്ജു, കാവ്യയെ പരിചയപ്പെട്ടത് മുതലാണോ ശനിദശ ആരംഭിച്ചത്..?

ഇനി രക്ഷയില്ല

ഏറ്റവുമൊടുവില്‍ ദിലീപ് മയക്ക് മരുന്നിന് അടിമയാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. ഭാര്യയും മകളും അമ്മയും കുടുംബവുമൊക്കെ ആയി ജീവിയ്ക്കുന്ന ദിലീപിനെ വ്യക്തിപരമായും ഔദ്യോഗികപരമായും തകര്‍ക്കുക എന്നതാണ് ചിലരുടെ ലക്ഷ്യം. മയക്ക് മരുന്ന് ആരോപണം വഴി ദിലീപിന് പൊതു ജനങ്ങള്‍ക്കിടയിലുള്ള സ്വീകര്യത നശിപ്പിക്കാം എന്ന് ചിലര്‍ കരുതുന്നു.

പരാതി നല്‍കും

ഇനിയും ഇതിങ്ങനെ വിട്ടാല്‍ കുടുംബത്തില്‍ മാത്രമല്ല, സമൂഹത്തിലും തനിക്ക് സമാധാനമായി ജീവിക്കാന്‍ കഴിയില്ല എന്ന് ദിലീപിന് ബോധ്യമായ സാഹചര്യത്തിലാണ് പരാതി നല്‍കാന്‍ മുന്നോട്ട് വരുന്നത്. സ്‌റ്റേജ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അമേരിക്കയിലാണ് ദിലീപും കുടുംബവും ഉള്ളത്. അമേരിക്കയില്‍ നിന്ന് തിരിച്ചു വന്നാല്‍ ഉടന്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ദിലീപ് സൈബര്‍ സെല്ലില്‍ പരാതി നല്‍കും.

കുടുംബത്തില്‍ സമാധാനം നല്‍കില്ല

ഇത്രയും നാള്‍ ദിലീപിന്റെ വ്യക്തി ജീവിതത്തെയായിരുന്നു സൈബര്‍ ജീവികള്‍ ആക്രമിച്ചത്. മഞ്ജുവുമായുള്ള വിവാഹ മോചനത്തിനും കാവ്യയുമായുള്ള വിവാഹത്തിനും കാരണം സാമൂഹ്യ ജീവികള്‍ തന്നെയാണെന്ന് പറയാം. കാവ്യയുമായുള്ള വിവാഹത്തിന് ശേഷവും ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കുടുംബ ജീവിതം തകര്‍ക്കുക എന്നത് തന്നെ ചിലരുടെ ലക്ഷ്യം.

നടിയെ തട്ടിക്കൊണ്ടു പോയ സംഭവം

അതിനിടയില്‍ കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് പിന്നിലും ദിലീപാണെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ദിലീപാണ് ക്വട്ടേഷന്‍ നല്‍കിയത് എന്നായിരുന്നു ആരോപണം. സംഭവം നടി നിഷേധിക്കാത്തത് കാരണം പലരും അത് വിശ്വാസത്തിലെടുത്തു. പള്‍സര്‍ സുനി പിടിയിലായപ്പോഴാണ് ദിലീപിന്റെ കഴുത്തിലെ കുരുക്ക് അല്പമൊന്ന് അഴിഞ്ഞത്.

സിനിമകള്‍ തകര്‍ക്കുന്നു

റിലീസ് ചെയ്യുന്ന നടന്റെ സിനിമകള്‍ തകര്‍ക്കാനുള്ള നീക്കങ്ങളും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ നടത്തുന്നു. റിലീസിങ് സമയത്ത് ദിലീപിനെ കുറിച്ച് ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുക, ആദ്യ ഷോ കഴിയുമ്പോഴേക്കും സിനിമ ഡിഗ്രേഡ് ചെയ്യുക.. എന്നിങ്ങനെയുള്ള കലാപരിപാടികളാണ് നടക്കുന്നത്.

പല്ലിശ്ശേരിയുടെ ആക്രമണം

അതിനിടയില്‍ സിനിമാ മംഗളത്തില്‍ പല്ലിശ്ശേരിയുടെ ലേഖനങ്ങളിലൂടെയും ആക്രമണം മറ്റൊരു വഴിയെ ദിലീപിനെ ആക്രമിച്ചുകൊണ്ടിരുന്നു. ദിലീപിനെ അങ്ങേയറ്റത്തെ മോശക്കാരനായി ചിത്രീകരിച്ചുകൊണ്ടായിരുന്നു പല്ലിശ്ശേരിയുടെ എഴുത്തുകള്‍. ദിലീപും മഞ്ജുവും തമ്മിലുള്ള ഒടക്കും, കാവ്യയുമായുള്ള പ്രണയവും പല്ലിശ്ശേരി തന്റെ ഭാവനയില്‍ എഴുതി പിടിപ്പിച്ചു.

ഇനി മിണ്ടാതിരിക്കില്ല

തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും ദിലീപ് മൗനം പാലിക്കുകയായിരുന്നു. ഒടുവില്‍ ക്ഷമ നശിച്ചപ്പോള്‍ ദിലീപ് ഒരു ചാനല്‍ അഭിമുഖത്തില്‍ തുറന്നടിച്ചു. തന്നെ പ്രകോപിപ്പിക്കരുത്, താന്‍ പ്രതികരിച്ചാല്‍ പലരും താങ്ങില്ല എന്നായിരുന്നു ദിലീപിന്റെ പ്രതികരണം. ഇപ്പോള്‍ ദിലീപ് പ്രതികരിക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നത് ഇതിന്റെയൊക്കെ ഭാഗമാണ്.

ബെൻ സ്റ്റോക്സ് വേണ്ട, ധോണിയുണ്ടല്ലോ.. ഫൈനലിൽ മുംബൈയ്ക്കെതിരെ പുനെയുടെ സാധ്യതാ ഇലവൻ ഇതാ!!

English summary
Dileep To Seek Help From Cyber Police Against The People Spreading False News About Him!!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam