»   » ദിലീപിന്റെ കരിയറില്‍ ആ വിജയം വീണ്ടും ആവര്‍ത്തിക്കും, ഷാഫിയുമായി വീണ്ടും കൈക്കോര്‍ക്കുന്നു!

ദിലീപിന്റെ കരിയറില്‍ ആ വിജയം വീണ്ടും ആവര്‍ത്തിക്കും, ഷാഫിയുമായി വീണ്ടും കൈക്കോര്‍ക്കുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

ദിലീപും സംവിധായകന്‍ ഷാഫിയും വീണ്ടും ഒന്നിക്കുന്നു. ടു കണ്‍ട്രീസിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ ടു കണ്‍ട്രീസ് ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു. തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ദിലീപിന്റെ കരിയറിലെ മികച്ച വിജയം കൂടിയായിരുന്നു ചിത്രം.

ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. 2018ന്റെ തുടക്കത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്. റാഫിയും ഷാഫിയും വീണ്ടും കൈക്കോര്‍ക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.

കോമഡി എന്റര്‍ടെയ്‌നര്‍

ഇരുവരും ഒന്നിച്ച ടു കണ്‍ട്രീസ് എന്ന ചിത്രം പുതിയ ചിത്രവും ഒരു കോമഡി എന്റര്‍ടെയ്‌നറാകുമെന്നാണ് അറിയുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

ദിലീപ്

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാംലീല എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ ദിലീപ്. രാംലീലയുടെ ഷൂട്ടിങ് പൂര്‍ത്തിയായാല്‍ ഉടന്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം എന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

ബിജു മേനോന്‍ ചിത്രത്തിനൊപ്പം

സംവിധായകന്‍ ഷാഫി ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ തിരക്കിലാണ്. ബിജു മേനോന്‍ നായക വേഷം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സച്ചിയാണ്. ദിലീപിനെ നായകനാക്കി ഒരുക്കിയ ടു കണ്‍ട്രീസ് എന്ന ചിത്രത്തിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ജോര്‍ജേട്ടന്‍സ് പൂരം

കെ ബിജു സംവിധാനം ചെയ്യുന്ന ജോര്‍ജേട്ടന്‍സ് പൂരമാണ് റിലീസ് കാത്തിരിക്കുന്ന ദിലീപ് ചിത്രം. മാര്‍ച്ച് 31ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നേരത്തെ ജനുവരി ആദ്യം ചിത്രം റിലീസിനെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സിനിമാക്കാരുടെയും തിയേറ്ററുക്കാരുടെയും സമരത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നീട്ടി വെച്ചിരുന്നു.

English summary
Dileep And Shafi To Join Hands Yet Again?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam