»   » ആരോടും മത്സരിക്കാനോ ഏറ്റുമുട്ടാനോ ഞാന്‍ ഇല്ല; ദിലീപ്

ആരോടും മത്സരിക്കാനോ ഏറ്റുമുട്ടാനോ ഞാന്‍ ഇല്ല; ദിലീപ്

Posted By:
Subscribe to Filmibeat Malayalam

ദിലീപ്-മംമ്ത കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ടു കണ്‍ട്രീസ് ഇപ്പോള്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ഏറെ കാലത്തിന് ശേഷമാണ് ഇപ്പോള്‍ ദിലീപ് ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നത്. നിലവാരമില്ലാത്ത തമാശകള്‍ ചെയ്ത് ദിലീപ് വെറുപ്പിക്കുകയാണെന്നായിരുന്നു ഇതുവരെയുള്ള സംസാരം. എന്നാല്‍ ഇപ്പോള്‍ ദിലീപ് ചിത്രങ്ങളെ പുകഴ്ത്താന്‍ ഇഷ്ടപ്പെടുന്നവരാണ് ഏറെയും.

സത്യത്തിനും നന്മയ്ക്കുമാണ് അന്തിമ വിജയമെന്നതിനുള്ള തെളിവാണ് ഇതെല്ലാം. ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. നല്ല സിനിമകള്‍ ചെയ്യാന്‍ മാത്രമേ താന്‍ ശ്രമിച്ചിട്ടുള്ളുവെന്ന് ദിലീപ് പറയുന്നു. തന്നെ തെറ്റ് പറഞ്ഞവരെല്ലാം ആ തെറ്റ് മനസിലാക്കി ഇപ്പോള്‍ എന്നെ പിന്തുണയ്ക്കുന്നുണ്ട്. അത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു- ദിലീപ്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ..

ആരോടും മത്സരിക്കാനോ ഏറ്റുമുട്ടാനോ ഞാന്‍ ഇല്ല; ദിലീപ്

ന്യൂജനറേഷന്‍ സിനിമകളോട് മത്സരിക്കുകയല്ല ഞാന്‍. ന്യൂജനറേഷന്‍ സിനിമകളില്‍ ആദ്യത്തേത് എന്ന പറയുന്ന പാസഞ്ചറില്‍ അഭിനയിച്ചത് ഞാനാണ് ദിലീപ് പറയുന്നു.

ആരോടും മത്സരിക്കാനോ ഏറ്റുമുട്ടാനോ ഞാന്‍ ഇല്ല; ദിലീപ്

നല്ല സിനിമകള്‍ ചെയ്യണമെന്നാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അല്ലാതെ ന്യൂജനറേഷന്‍ സിനിമകളോട് മത്സരിക്കാനോ ഏറ്റുമുട്ടാനോ താനില്ലെന്ന് ദിലീപ് പറയുന്നു.

ആരോടും മത്സരിക്കാനോ ഏറ്റുമുട്ടാനോ ഞാന്‍ ഇല്ല; ദിലീപ്

ഒരുകാലത്ത് എന്നോട് പലരും ചോദിച്ചു, ദിലീപ് എന്തിനാണ് തമാശ പടങ്ങള്‍ മാത്രം ചെയ്യുന്നത്. കുറച്ച് കൂടെ റിയലിസ്റ്റികായ ചിത്രങ്ങള്‍ ചെയ്ത് കൂടെ.. ഇങ്ങനെ പലരുടെയും അഭിപ്രായമാണ് ഞാന്‍ ഇപ്പോള്‍ മാറി ചിന്തിക്കാന്‍ കാരണം. ദിലീപ് പറയുന്നു.

ആരോടും മത്സരിക്കാനോ ഏറ്റുമുട്ടാനോ ഞാന്‍ ഇല്ല; ദിലീപ്

എന്റെ സിനിമകളെ മോശമാക്കി സംസാരിച്ചവര്‍ ഇപ്പോള്‍ ആ തെറ്റ് മനസിലാക്കി എന്നെ പിന്തുണയ്ക്കുന്നുണ്ട്. ദിലീപ് പറയുന്നു.

English summary
Dileep shared experience about two countries.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam