ദിലീപിനെ നിയന്ത്രിച്ച് പീറ്റര്‍ ഹെയ്ന്‍! ആ സന്തോഷം പങ്കുവെച്ച് ജനപ്രിയ നായകന്‍! പോസ്റ്റ് വൈറല്‍!

പീറ്റര്‍ ഹെയ്‌നൊപ്പമുള്ള ചിത്രവും പങ്കുവെച്ചെത്തിയിരിക്കുകയാണ് ദിലീപ്. കേട്ടറിവിനേക്കാള്‍ വലുതാണ് പീറ്റര്‍ ഹെയ്ന്‍ എന്ന സത്യം, എന്നായിരുന്നു ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ ചിത്രം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. പുലിമുരുകനിലെ സൂപ്പര്‍ഹിറ്റ് ഡയലോഗ് പറഞ്ഞെത്തിയ ജനപ്രിയ നായകനെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്, മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നാലെയായി ദിലീപിനൊപ്പം പ്രവര്‍ത്തിക്കുകയാണ് പീറ്റര്‍ ഹെയ്ന്‍. ജാക്ക് ആന്‍ഡ് ഡാനിയലിന് ആക്ഷനൊരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. പുതിയ ചിത്രം കൂടി പുറത്തുവന്നതോടെ ആരാധകരും ആവേശത്തിലാണ്.

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ അര്‍ജുന്‍ സര്‍ജയും ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. സ്‌റ്റൈലിഷ് എന്റര്‍ടൈനറായാണ് ചിത്രമൊരുക്കുന്നത്. ആക്ഷന്‍ രംഗങ്ങളുണ്ടെങ്കിലും മുഴുനീള ആക്ഷന്‍ സിനിമയല്ല ജാക്ക് ആന്‍ഡ് ഡാനിയലെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ദിലീപ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമ തന്നെയായിരിക്കും ഇതെന്ന ഉറപ്പും ആരാധകര്‍ക്ക് ലഭിച്ചിരുന്നു.

Dileep

എസ്എല്‍പുരം ജയസൂര്യയാണ് ചിത്രത്തിന് കഥയൊരുക്കി സംവിധാനം ചെയ്തത്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇരുവരും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നേരത്തെ സ്പീഡ് ട്രാക്കിന് വേണ്ടിയായിരുന്നു ഇരുവരും ഒരുമിച്ചത്. അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് പുതിയ വിശേഷം പങ്കുവെച്ച് ദിലീപ് എത്തിയത്. ദിലീപിന്റെ പേസ്ബുക്ക് പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X