»   » കാവ്യയ്‌ക്കൊപ്പം ചുവടു വെച്ച് ദിലീപ്, ആദ്യ ഷോയ്ക്ക് മികച്ച പ്രതികരണം, ചിത്രങ്ങളും വിഡിയോയും കാണാം !

കാവ്യയ്‌ക്കൊപ്പം ചുവടു വെച്ച് ദിലീപ്, ആദ്യ ഷോയ്ക്ക് മികച്ച പ്രതികരണം, ചിത്രങ്ങളും വിഡിയോയും കാണാം !

Posted By: Nihara
Subscribe to Filmibeat Malayalam

വിവാഹ ശേഷം ദിലീപും കാവ്യാ മാധവനും ഒരുമിച്ചെത്തിയ ഷോയില്‍ ഇരുവരും ഒരുമിച്ച് ചുവടുവെച്ച് പ്രേക്ഷകര്‍ക്കു മുന്നിലെത്തി. അമേരിക്കന്‍ മലയാളികള്‍ കാത്തിരുന്ന ആദ്യ ഷോ ഏപ്രില്‍ 29 ന് ടെക്‌സാസിലെ ഓസ്റ്റിനിലാണ് അരങ്ങേറിയത്. ധര്‍മ്മജന്‍, രമേഷ് പിഷാരടി, നമിത പ്രമോദ്, റിമി ടോമി, കൊല്ലം സുധി, സുബി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടീമിന്റെ ആദ്യ പ്രകടനത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തുവന്നിട്ടുള്ളത്.

മൂന്നു മണിക്കൂര്‍ നീണ്ട ഷോ കണ്ടിറങ്ങിയവരൊക്കെ ഒരൊറ്റ അഭിപ്രായമാണ് പറഞ്ഞത്. അടുത്ത കാലത്തൊന്നും ഇത്ര മികച്ചൊരു ഷോ കണ്ടിട്ടില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. സംഘാടകരെപ്പോലും അത്ഭുതപ്പെടുത്തിയ ജനക്കൂട്ടമാണ് ഷോ കാണാനെത്തിയത്.

വ്യാജപ്രചരണങ്ങളൊന്നും ഏറ്റില്ല, ഷോയ്ക്ക് മികച്ച അഭിപ്രായം

അമേരിക്കയില്‍ ദിലീപ് ഷോ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതിനിടയിലാണ് ചില വ്യാജപ്രചരണങ്ങളുമായി ചിലരൊക്കെ രംഗത്തെത്തിയത്. ഷോ അമേരിക്കന്‍ മലയാളികള്‍ ബഹിഷ്കരിക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ വ്യാജ പ്രചരണങ്ങളെയെല്ലാം അസ്ഥനത്താക്കി മികച്ച പ്രതികരണമാണ് ആദ്യ ഷോ നേടിയത്.

കാവ്യയ്‌ക്കൊപ്പം ചുവടുവെച്ച് ദിലീപ്

കാവ്യയുടെ സിനിമാ ജീവിതത്തിന് ദിലീപ് വിലങ്ങു തടിയാകുമോയെന്ന ആശങ്കയായിരുന്നു ഇതുവരെ പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ കാവ്യയുടെ കലാജീവിതത്തിന് സകല പിന്തുണയും നല്‍കുന്ന ഉത്തമ പങ്കാളിയാണ് താനെന്ന് ഈ ഷോയിലൂടെ ദിലീപ് തെളിയിച്ചു.

രമേഷ് പിഷാരടിയുടെ പാട്ടിന് ചുവടുവെച്ച് ദിലീപും കാവ്യയും

കാര്യസ്ഥനിലെ മംഗളങ്ങള്‍ വാരിക്കോരി എന്ന പാട്ടിന്റെ ട്യൂണിലുള്ള പാരഡി ഗാനത്തിനൊപ്പമാണ് ദിലീപും കാവ്യയും ചുവടുവെച്ചത്. കാര്യസ്ഥന്‍ ഗെറ്റപ്പിലാണ് ദിലീപ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. സുബിയും നമിത പ്രമോദും മറ്റ് നര്‍ത്തകരും ഗാനരംഗത്തിലുണ്ട്.

പ്രേക്ഷകരെ അമ്പരപ്പെടുത്തി മൂന്ന് മണിക്കൂര്‍

ചിരിയുടെയും ചിന്തയുടെയും നടന വൈഭവത്തിന്റെയും മൂന്ന് മണിക്കൂര്‍. മറ്റെല്ലാം മറന്ന് കാണികള്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു. ഹാസ്യ സാമ്രാട്ടുകളായ നാദിര്‍ഷ, പിഷാരടി, ധര്‍മ്മജന്‍, കൊല്ലം സുബി, സുബി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട സ്‌കിറ്റുകളെല്ലാം പുതുമ നില നിര്‍ത്തിയിരുന്നുവെന്ന് കാണികള്‍ അഭിപ്രായപ്പെട്ടു.

കാണികള്‍ക്ക് നന്ദി അറിയിച്ച് ദിലീപും നാദിര്‍ഷയും

ഓസ്റ്റിനില്‍ നടന്ന ഷോ വിജയമാക്കുവാന്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ദിലീപും നാദിര്‍ഷയും നന്ദി പറഞ്ഞു. തുടര്‍ന്നുള്ള ഷോയ്ക്കും പിന്തുണ ആവശ്യപ്പെട്ടു. തുടര്‍ന്നുള്ള പരിപാടികളിലും പുതുമ നില നിര്‍ത്താന്‍ ശ്രമിക്കുമെന്ന് നാദിര്‍ഷ പറഞ്ഞു. മികച്ച പ്രതികരണം നേടിയ ആദ്യ ഷോയ്ക്ക് ശേഷമുള്ള അടുത്ത പരിപാടിക്കായി കാത്തിരിക്കുകയാണ് അമേരിക്കന്‍ മലയാളികള്‍.

ദിലീപ് ഒാണ്‍ലൈന്‍ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോ കാണൂ..

English summary
Dileep show 2017 at USA response

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam