»   » ഇനിയും വേണോ തെളിവുകള്‍??? മീനാക്ഷി കാവ്യക്കൊപ്പം അമേരിക്കയില്‍ ഡബിള്‍ ഹാപ്പി!!! വീഡിയോ കാണാം...

ഇനിയും വേണോ തെളിവുകള്‍??? മീനാക്ഷി കാവ്യക്കൊപ്പം അമേരിക്കയില്‍ ഡബിള്‍ ഹാപ്പി!!! വീഡിയോ കാണാം...

Posted By: Karthi
Subscribe to Filmibeat Malayalam

ദിലീപ് കാവ്യ വിവാഹത്തിന് ശേഷം  എല്ലാവരുടേയും കണ്ണുകള്‍ അവരുടെ ജീവിതത്തിലേക്കാണ്. ഇരുവര്‍ക്കുമിടയില്‍ ദിലീപിന്റെ മകള്‍ മീനാക്ഷി വില്ലത്തിയാകുമെന്നുവരെ പ്രവചിച്ചവര്‍ ഉണ്ട്. വിവാഹ ശേഷം നിരവധി വ്യാജ വാര്‍ത്തകളാണ് ഇവരുടെ ബന്ധത്തേക്കുറിച്ചി പ്രചരിച്ചത്. മീനാക്ഷിയായിരുന്നു അതിലെ പ്രധാന കഥാപാത്രം.

കാവ്യയുമായി ഒത്തുപോകാനാകാതെ മീനാക്ഷി മഞ്ജുവിന്റെ അടുത്തേക്ക് തിരിച്ച് പോകുകയാണെന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു. ദിലീപിനെ ടാര്‍ജറ്റ് ചെയ്ത് ദിനം പ്രതി വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു. അതിനെല്ലാം തെളിവുകള്‍ സഹിതം മറുപടി നല്‍കുകയാണ് ദിലീപ്.

അമേരിക്കയില്‍ ദിലീപ് ഷോയ്ക്ക് പോയിരിക്കുകയാണ് ദിലീപും സംഘവും. നാദിര്‍ഷയുടെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം മീനാക്ഷിയുമുണ്ട്. എല്ലാവരും സന്തോഷത്തോടെ അമേരിക്കയിലെ സ്ഥലങ്ങള്‍ ചുറ്റിക്കറങ്ങുന്ന വീഡിയോ നാദിര്‍ഷയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

ദിലീപും കാവ്യയും മീനാക്ഷിയും അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രമാണ് ആദ്യം പുറത്ത് വന്നത്. അതിന് പിന്നാലെയായിരുന്നു സംഘത്തിലെ എല്ലാവരും ഉള്‍പ്പെടുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ദിലീപ് മകളെ ഒപ്പം കൂട്ടാതെയാണ് അമേരിക്കന്‍ സന്ദര്‍ശനത്തിന് പോയത് എന്ന അപവാദ പ്രചരണത്തിനുള്ള മറുപടിയായിരുന്നു ആ ചിത്രം.

കാവ്യയും മീനാക്ഷി തമ്മിലും ചേരില്ലെന്നും അവര്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് കാവ്യയ്‌ക്കൊപ്പം അതീവ സന്തോഷത്തോടെ അവധി ആഘോഷിക്കുന്ന മീനാക്ഷിയുടെ വീഡിയോ. നാദിര്‍ഷയുടെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദിലീപ് കാവ്യ വിവാഹത്തോടെ ദിലീപിന്റെ പ്രേക്ഷക സമ്മതി കുറഞ്ഞെന്നും അമേരിക്കല്‍ പരിപാടി സംഘടിപ്പിച്ചിരുന്ന സംഘാടകര്‍ പരിപാടിയില്‍ നിന്ന് പിന്മാറി എന്നുവരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പരിപാടി റദ്ദാക്കി എന്നുവരെയായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവയെ എല്ലാം അസ്ഥാനത്താക്കി ദിലീപ് ഷോ വിജയകരമായി അരങ്ങേറി.

ലോകത്തിലെ പ്രധാന അത്ഭുതങ്ങളിലൊന്നായ ഗ്രാന്‍ഡ് കന്യോണില്‍ നിന്നുള്ള വീഡിയോയാണ് സംഘം പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീപ് ഷോയിലെ പ്രധാനികളെല്ലാം വീഡിയോയിലുണ്ട്, ഒപ്പം നാദിര്‍ഷയുടെ ഭാര്യയും മക്കളും. അമേരിക്കയിലൂടെ കൂകി വിളിച്ച് അമര്‍മാദിക്കുന്ന സംഘത്തില്‍ വളരെ സജീവമായി തന്നെ മീനാക്ഷിയേയും കാണാം.

നാദിർഷാ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത വീഡിയോ കാണാം...

English summary
Nadirsha posted a video in his Facebook page that they are enjoying the holiday time in America. All the Dileep show team is there including Kavya and Meenakshi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam