ദിലീപ് സിദ്ദാര്‍ത്ഥ് ചിത്രത്തിന് പേരിട്ടു
പരസ്യ നിര്‍മ്മതാവായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദിലീപിനൊപ്പം സിദ്ദാര്‍ത്ഥ് മലയാത്തിലെത്തുന്നു എന്ന് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ മറ്റ് വിവരങ്ങളെ കുറിച്ച് ഇതുവരെ പുറത്ത് വന്നിട്ടില്ലായിരുന്നു.
എന്നാല്‍ കമ്മാരസംഭവം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ ദിലീപ് 94 വയസുകാരന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. മുരളീ ഗോപിയുടെ തിരക്കഥയിലാണ് ചിത്രം. തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത സിദ്ദാര്‍ത്ഥ് കമ്മാരസംഭവത്തിലും പ്രധാനപ്പെട്ട വേഷമാണ് അവതരിപ്പിക്കുക.

ചിത്രത്തില്‍ ദിലീപ് 94 വയസുകാരന്റെ വേഷം കൂടാതെ പല പ്രായത്തിലുള്ള വേഷം അവതരിപ്പിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം. ചിത്രത്തിലെ നായികെയോ മറ്റ് കഥപാത്രങ്ങളെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.
ഷാഫി സംവിധാനം ചെയ്യുന്ന ടൂ കണ്‍ട്രീസ് എന്ന ദിലീപ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. നമിത പ്രമോദ്, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ നായികമാരുടെ വേഷം അവതരിപ്പിക്കുന്നത്. കൂടാതെ സിദ്ദിഖ് ലാല്‍ ചിത്രമായ കിങ് ലയര്‍ എന്ന ചിത്രത്തിലും ദിലീപാണ് നായകനാകുന്നത്.


Click it and Unblock the Notifications











