വ്യാസൻ ചിത്രത്തിൽ ദിലീപും,സിദ്ദിഖും ഒരുമിക്കുന്നു!താരങ്ങളുടെ കരിയർ മാറ്റി മറിക്കുമെന്ന് റിപ്പോർട്ട്
രാമലീലയ്ക്ക് ശേഷം സിദ്ദിഖും ദിലീപും ഒരുമിച്ചെത്തുന്ന ചിത്രമാണിത്
ദിലീപ് സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വ്യാസൻ കെപി( വ്യാസൻ എടവക്കാട്) സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് മാർച്ചിൽ ആരംഭിക്കും. ഒരു സംഭവകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. മലയാള സിനിമ ഇതുവരെ ചർച്ച ചെയ്തിട്ടില്ലാത്ത പ്രമേയമാണ് ഈ ചിത്രത്തിന്റെതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

രാമലീലയ്ക്ക് ശേഷം സിദ്ദിഖും ദിലീപും ഒരുമിച്ചെത്തുന്ന ചിത്രമാണിത്. പുതിയ ചിത്രം ഈരു താരങ്ങളുടേയും കരിയറിനെ ഏറെ വഴിത്തിരിവുണ്ടാക്കുമെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. ബാക്കി താരനിർണ്ണയം നടന്നു വരുകയാണ്. 2017 ൽ പുറത്തിറങ്ങിയ വ്യാസൻ സംവിധാനം ചെയ്ത ആയാൾ ജീവിച്ചിരുപ്പുണ്ട് എന്ന ചിത്രം പ്രേക്ഷക നിരൂപക ശ്രദ്ധനേടിയിരുന്നു. ഈ ചിത്രത്തെ തേടി ഒരുപാട് പുരസ്കാരങ്ങളും അന്നെത്തിയിരുന്നു. ഇതിനു ശേഷം വ്യാസൻ വീണ്ടും രചന എഴുതി സംവിധാനം ചെയ്യുന്നചിത്രമാണിത്.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് കമാരസംഭവമായിരുന്നു ദിലീപിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കെ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രെഫസർ ഡിങ്കനാണ് താരത്തിന്റെ പുറത്തു വരുന്ന ഏറ്റവും പുതിയ സിനിമ. ഡിങ്കന്റെ ഷൂട്ടിങ് അണിയറയിൽ നടക്കുകയാണ്.ബി ഉണ്ണി കൃഷ്ണൻ സംവിധാനം ചെയ്യുന്ന നീതിയും അണിയറയിൽ ഒരുങ്ങുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരയ്ക്കാർ അറബികടലിലെ സിംഹം എന്നീ ചിത്രങ്ങളുമായി തിരക്കിലാണ് സിദ്ദിഖ്.


Click it and Unblock the Notifications