For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിനെയോ ലാല്‍ജോസിനെയോ വേദനിപ്പിക്കുന്ന തരത്തില്‍ ഒന്നും പറയില്ല, 14 കോടി പോയോ എന്നറിയില്ല

  |

  ദിലീപ്-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ 2012ല്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് സ്പാനിഷ് മസാല. സ്‌പെയിന്‌റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ ദിലീപിനൊപ്പം കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, നെല്‍സണ്‍, വിനയപ്രസാദ്, ഡാനിയേല ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തി. ബെന്നി പി നായരമ്പലത്തിന്‌റെ തിരക്കഥയിലാണ് ലാല്‍ജോസ് സ്പാനിഷ് മസാല എടുത്തത്. അടുത്തിടെ അന്തരിച്ച ഷെഫും നിര്‍മ്മാതാവുമായ നൗഷാദ് ആണ് സിനിമ നിര്‍മ്മിച്ചത്. വലിയ പ്രതീക്ഷകളോടെ വന്ന ദിലീപ് ചിത്രം തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്.

  ഗ്ലാമറസ് ലുക്കില്‍ പരിണീതിയുടെ കിടിലന്‍ ചിത്രങ്ങള്‍, വൈറല്‍ ഫോട്ടോസ്

  കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ സിനിമ തിയ്യേറ്ററുകളില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. അതേസമയം നൗഷാദിന്‌റെ വിയോഗത്തിന് പിന്നാലെയാണ് സ്പാനിഷ് മസാലയെ കുറിച്ചുളള വെളിപ്പെടുത്തലുമായി സംവിധായകന്‍ ശാന്തിവിള ദിനേശ് എത്തിയത്. യൂടൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സ്പാനിഷ് മസാല നിര്‍മ്മിച്ച് നൗഷാദിന് ഭീമമായ സാമ്പത്തിക നഷ്ടം സംഭവിച്ചു എന്ന് ശാന്തിവിള ദിനേഷ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

  14 കോടി രൂപ മുടക്കിയാണ് നൗഷാദ് സ്പാനിഷ് മസാല നിര്‍മ്മിച്ചതെന്നും മുടക്കിയ പണം നഷ്ടമായെന്ന് നൗഷാദ് തന്നോട് വെളിപ്പെടുത്തിയിരുന്നു എന്നും സംവിധായകന്‍ പറഞ്ഞതായാണ് വാര്‍ത്തകള്‍ വന്നത്. ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങള്‍ പിന്നാലെ വാര്‍ത്തകളില്‍ നിറയുകയും ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തു. ഇപ്പോഴിതാ താന്‍ പറഞ്ഞ കാര്യങ്ങളില്‍ വീണ്ടും വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേഷ്.

  ലാല്‍ജോസും ദിലീപും ചെയ്ത മറ്റ് പടങ്ങളെ പോലെ സ്പാനിഷ് മസാല ഓടിയില്ലെന്ന്‌ താന്‍ കഴിഞ്ഞ എപ്പിസോഡില്‍ പറഞ്ഞിരുന്നു എന്ന് ശാന്തിവിള ദിനേശ് പറയുന്നു. സിനിമയ്ക്ക് 14 കോടി രൂപയുടെ കടം വന്നു എന്ന് രണ്ട് പേരാണ് എന്നോട് പറഞ്ഞത്; ഒന്ന് നൗഷാദും, രണ്ട് നിര്‍മ്മാതാക്കളുടെ സംഘടനയിലെ ഒരാളും ഇക്കാര്യം പറഞ്ഞു. പതിനാല് കോടി നഷ്ടപ്പെട്ട പടമാണെന്ന്. എന്നാല്‍ ആ പൈസ പൂര്‍ണ്ണമായും പടത്തിന് വേണ്ടി ചിലവാക്കി എന്നല്ല, സ്പെയിനിലൊക്കെ പോയി ഒരുപാട് കാഷ് ഇറക്കിയെന്നാണ് പറഞ്ഞത്.

  ആ പടത്തിന് ഏഴ് കോടി രൂപയെ ചിലവായുളളൂ, രണ്ടര കോടി രൂപയെ നഷ്ടം വന്നുളളൂ എന്ന് മറ്റ് ചിലരും പറയുന്നുണ്ട്. ഇതൊന്നും എനിക്ക് അറിയില്ല. ഞാന്‍ എന്തായാലും ദിലീപിനെയോ ലാല്‍ജോസിനെയോ കളിയാക്കാനോ വേദനിപ്പിക്കാനോ ഒരിക്കലും ഒന്നും പറയില്ല. അങ്ങനെ ആരെയും വേദനിപ്പിക്കുന്ന ഒരാളല്ല ഞാന്‍, ശാന്തിവിള ദിനേശ് പറയുന്നു. ഭ്രമരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലും നൗഷാദിന് നിര്‍മ്മാണ പങ്കാളിത്തം ഉണ്ടായിരുന്നു എന്ന് പറയുന്നുണ്ട്. എന്നാല്‍ ഞാന്‍ അതെകുറിച്ച് നെറ്റില്‍ അടിച്ചുനോക്കുമ്പോള്‍ ഭ്രമരത്തില്‍ നൗഷാദിന്‌റെ പേര് കാണുന്നില്ല. വേറൊരു മുസല്‍മാന്‌റെ പേരാണുളളത്.

  കുഞ്ഞ് ലൂക്കയുടെ മാമോദീസ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ, മനോഹര ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  Recommended Video

  മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

  രണ്ട് നിര്‍മ്മാതാക്കളാണ് അതിനുളളത്. അമേരിക്കയില്‍ നിന്നുളള ഒരു നിര്‍മ്മാതാവ് എന്നെ വിളിച്ചിട്ട് പറഞ്ഞത് ആ പടത്തിന് വേണ്ടി ആറുകോടി രൂപ മുടക്കിയിട്ട് എന്‌റെ നാല് കോടി പോയി സാര്‍ എന്നാണ്. അദ്ദേഹം സെപ്റ്റംബര്‍ 15-ാം തിയതി നാട്ടിലേക്ക് വരുന്നുണ്ട്. അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാം എന്ന് പറഞ്ഞിട്ടുണ്ട്. നൗഷാദിന് അതില് മുതല്‍ മുടക്കുണ്ടെന്ന് പറയുന്നു. എനിക്ക് അറിയില്ല. ഞാന്‍ ഇതൊക്കെ ബ്ലെസിയെ വിളിച്ച് ചോദിക്കുന്നത് എങ്ങനെയാ, വീഡിയോയില്‍ ശാന്തിവിള ദിനേഷ് വ്യക്തമാക്കി.

  സാമന്ത-നാഗചൈതന്യ ഡിവോഴ്‌സ് അഭ്യൂഹങ്ങള്‍ക്ക് മുന്‍പ് തെന്നിന്ത്യയെ ഞെട്ടിച്ച വിവാഹ മോചനങ്ങള്‍

  Read more about: dileep lal jose
  English summary
  dileep spanish masala box office result, santhivila dinesh came with a clarification
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X