»   » ദൈവത്തെ പോലെ നിങ്ങളൊപ്പമുണ്ട് അതാണ് എന്റെ ശക്തി, ദിലീപേട്ടന്റെ പുതുവര്‍ഷം തുടങ്ങിയതിങ്ങനെ...

ദൈവത്തെ പോലെ നിങ്ങളൊപ്പമുണ്ട് അതാണ് എന്റെ ശക്തി, ദിലീപേട്ടന്റെ പുതുവര്‍ഷം തുടങ്ങിയതിങ്ങനെ...

Posted By:
Subscribe to Filmibeat Malayalam
ദിലീപ് നായകനാവുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

വിജയങ്ങള്‍ മാത്രം സ്വന്തമാക്കിയിരുന്ന നടന്‍ ദിലീപിന്റെ  ജീവിതത്തിലെ  ഏറ്റവും മോശം വര്‍ഷമായിരുന്നു 2017. നടി ആക്രമിക്കപ്പെട്ട  കേസില്‍ ദിലീപ് ജയിലില്‍ പോയതോട് കൂടി പ്രശ്‌നത്തിലായ താരത്തിന് പുതിയ വര്‍ഷം മാറ്റത്തിനുള്ളതാണ്. രാമലീലയുടെ വിജയത്തിന് ശേഷം മുമ്പ് ഏറ്റെടുത്തിരുന്ന സിനിമകളുടെ തിരക്കുകളിലാണ് താരം.

തെന്നിന്ത്യയില്‍ നിന്നും പ്രശസ്തരായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വെല്ലുന്ന താരങ്ങള്‍ ആരായിരിക്കും?

ദിലീപ് നായകനാവുന്ന പുതിയ സിനിമയാണ് കമ്മാര സംഭവം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഏറെ നാളുകള്‍ക്ക് ശേഷം ദിലീപ് തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ഒപ്പം പ്രതിസന്ധിയില്‍ കൂടെ നിന്നവര്‍ക്ക് നന്ദിയും താരം പറഞ്ഞിരിക്കുകയാണ്.

ദിലീപിന്റെ പോസ്റ്റ്

പ്രിയപ്പെട്ടവരെ, ഏറെ നാളുകള്‍ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍, എത് പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്നതാണ് എന്റെ ശക്തി. തുടര്‍ന്നും നിങ്ങളുടെ സ്‌നേഹവും, കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടും, എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണ മായ ഒരു പുതുവര്‍ഷം നേര്‍ന്ന് കൊണ്ടും, എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ 'കമ്മാരസംഭവം 'എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചവര്‍ക്ക് സമര്‍പ്പിതം. ഒടിച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചൊടിച്ചവര്‍ക്ക്... സമര്‍പ്പിതം. കമ്മാരസംഭവം.

വ്യത്യസ്ത ലുക്കില്‍ ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ രണ്ടുമാസത്തിന് മുകളില്‍ ജയിലില്‍ കഴിഞ്ഞതിന് ശേഷം പുറത്തെത്തിയ ദിലീപിന് നല്ല വളര്‍ന്ന താടിയുണ്ടായിരുന്നു. ശേഷം ഏറെ നാളത്തേക്ക് ദിലീപ് താടി കളഞ്ഞിരുന്നില്ല. അതിന് കാരണമെന്താണെന്ന് കമ്മാര സംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്നും വ്യക്തമായിരിക്കുകയാണ്.

വൈറലായ പോസ്റ്റര്‍

ദിലീപിന്റെ ശക്തമായ തിരിച്ച് വരവ് വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചരിക്കുന്നത്. പുറത്ത് വന്ന ഉടനെ സിനിമയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്.

കമ്മാര സംഭവം

ദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് കമ്മാര സംഭവം. രണ്ടാമതും ചിത്രീകരണം ആരംഭിച്ച സിനിമ ഏപ്രിലില്‍ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര കഥാപാത്രങ്ങള്‍


ദിലീപ് നായകനാവുമ്പോള്‍ നമിത പ്രമോദാണ് നായിക. ഒപ്പം തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്, ബോബി സിംഹ, മുരളി ഗോപി, ശാരദ ശ്രീനാഥ്, ശ്വേത മേനോന്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കമ്മാരനായി ദിലീപ്

ചിത്രത്തില്‍ കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് കമ്മാരസംഭവത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ബിഗ് ബജറ്റ് സിനിമ


ഗ്രാന്‍ഡ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം 20 കോടി മുതല്‍ മുടക്കിയലായിരുന്നു ആരംഭിച്ചിരുന്നത്. മലപ്പുറം, കോയമ്പത്തൂര്‍ എന്നിങ്ങനെ പല സ്ഥലങ്ങളിലുമായിരുന്നു ചിത്രീകരണം നടന്നിരുന്നത്.

English summary
Dileep Starrer Kammara Sambhavam First Look Poster Is Out!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X