ദിലീപിന് ബുദ്ധിയുണ്ടെങ്കില്‍ ഈ പ്രോഗ്രാം ജനം കണ്ടിരിക്കും...ലവ് 24x7

By Aswini

ദിലീപ് നായകനാകുന്ന ലവ് 24x7 എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ശ്രീബാല കെ മേനോന്റെ അച്ചടക്കമുള്ള സംവിധാന മികവ് ട്രെയിലറില്‍ നിന്നും അനുഭവിച്ചറിയാന്‍ കഴിയുന്നുണ്ട്. വര്‍ഷങ്ങളോളം സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയായി പ്രവൃത്തിച്ച ശ്രീബാലയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം.

മാധ്യമ ലോകത്തെ അറിയപ്പെടാത്ത കാര്യങ്ങളെ കുറിച്ച് പറയുന്ന ചിത്രത്തില്‍ വാര്‍ത്ത അവതാരകനായിട്ടാണ് ദിലീപ് എത്തുന്നത്. പുതുമുഖ താരം നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ സുഹാസിനി, ശ്രീനിവാസന്‍, ലെന, ശശികുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, സുധീഷ് കോപ്പ, സിദ്ധാര്‍ത്ഥ് ശിവ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

dileep

ശ്രീബാല തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും. ചാനല്‍ ലോകത്തെ അറിയപ്പെടാത്ത കാര്യങ്ങള്‍ക്കൊപ്പം രണ്ട് ജനറേഷന്റെ പ്രണയവും സൗഹൃദവും ചിത്രത്തില്‍ വിഷയമാകുന്നു എന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നു.

ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും ദിലീപും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ബിജി പാല്‍ ഈണം നല്‍കുന്നു. സമീര്‍ ഹഖാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X