രജനിയുടെ 2.0 ൽ ദിലീപിന്റെ ഡിങ്കനും!! ഈ രണ്ടു ചിത്രങ്ങൾ തമ്മിൽ അടുത്ത ബന്ധമുണ്ട്, കാണൂ
2.0 യ്ക്കൊപ്പം ജനപ്രിയ നടൻ ദീലീപിന്റെ ഏറ്റവും പുതിയ ചിത്രമമായ ഡിങ്കന്റെ ടീസറും റിലീസ് ചെയ്യും.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മണ്ഡ ചിത്രമാണ് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ 2.0. 2010 ൽ പുറത്തിറങ്ങിയ യന്തിരന്റെ വൻ വിജയത്തിനു ശേഷമാണ് ശങ്കർ -രജനി ടീം യ2.0യുമായി എത്തുന്നത്. ഏകദേശം 5 കോടിയുടെ മുതൽ മുടക്കിലൊതുങ്ങുന്ന ചിത്രം ലോകമെമ്പാടുമായി 10000ത്തോളം സ്‌ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. കൂടാതെ തമിഴില്‍ ചിത്രീകരിച്ച സിനിമ മറ്റു ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

2.0 യ്ക്കൊപ്പം ജനപ്രിയ നടൻ ദീലീപിന്റെ ഏറ്റവും പുതിയ ചിത്രമമായ ഡിങ്കന്റെ ടീസറും റിലീസ് ചെയ്യും. ചിത്രത്തിന്റെ ത്രീ ഡി ടീസറാണ് പുറത്തു വിടുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് റാഫിയാണ് തിരക്കഥ രചിക്കുന്നത്.
ഡിങ്കനും 2.0 യുമായി അടുത്തൊരു ബന്ധമുണ്ട്. രജനി-ശങ്കർ കൂട്ട്കെട്ടിൽ പിറക്കുന്ന ചിത്രമായ 2.0 ത്രിഡി ക്യാമറ ക്രൂ തന്നെയാണ് ദിലീപിന്റെ ഡിങ്കനിലും പ്രവർത്തിക്കുന്നത്. വിദേശത്തും സ്വദേശത്തും ചിത്രീകരിക്കുന്ന ഡിങ്കന്റെ ഷൂട്ടിങ് തായ്ലഡിൽ പുരോഗമിക്കുകയാണ്. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സനൽ തോട്ടമാണ്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications