»   » ദിലീപ് സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നില്ല, കമ്മാരന് പിന്നാലെ പ്രൊഫസര്‍ ഡിങ്കന്‍ വരുന്നുണ്ട്!

ദിലീപ് സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നില്ല, കമ്മാരന് പിന്നാലെ പ്രൊഫസര്‍ ഡിങ്കന്‍ വരുന്നുണ്ട്!

Written By:
Subscribe to Filmibeat Malayalam

രാമലീലയ്ക്ക് ശേഷം ദിലീപ് നായകനാവുന്ന സിനിമയാണ് കമ്മാരസംഭവം. ചിത്രീകരണം ഏകദേശം പൂര്‍ത്തിയായ സിനിമ ഏപ്രിലോട് കൂടി തിയറ്ററുകളിലേക്ക് എത്താന്‍ പോവുകയാണ്. അതിനിടെ ദിലീപ് സിനിമാ ജീവിതത്തില്‍ നിന്നും താല്‍കാലികമായി ഇടവേള എടുക്കുന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ കമ്മാരസംഭവം പുറത്തെത്തിയ ഉടനെ തന്നെ പ്രൊഫസര്‍ ഡിങ്കന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സിനിമയുടെ സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലില്‍ പോയതോട് കൂടി മുന്‍പ് ഏറ്റെടുത്തിരുന്ന കമ്മാരസംഭവവും, പ്രൊഫസര്‍ ഡിങ്കനും പ്രതിസന്ധിയിലായിരുന്നു.


പ്രൊഫസര്‍ ഡിങ്കന്‍

ദിലീപ് നായകനാവുന്ന മറ്റൊരു സിനിമയാണ് പ്രൊഫസര്‍ ഡിങ്കന്‍. ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും ദിലീപ് ജയിലില്‍ പോയതോട് കൂടി അനിശ്ചിതത്തിലായ സിനിമയുടെ ഷൂട്ടിംഗ് വീണ്ടും ആരംഭിക്കാന്‍ പോവുകയാണ്.


ചിത്രീകരണം ആരംഭിക്കുന്നു.

റാഫി തിരക്കഥയൊരുക്കുന്ന സിനിമ രാമചന്ദ്ര ബാബുവാണ് സംവിധാനം ചെയ്യുന്നത്. കമ്മാരസംഭവം എത്തിയതിന് ശേഷം ഡിങ്കന്റെ ചിത്രീകരണം മേയ് മാസത്തില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് സംവിധായകന്‍ പറയുന്നത്.


ത്രിഡി സിനിമ

ഒരു മജീഷ്യന്റെ കഥ പറയുന്ന പ്രൊഫസര്‍ ഡിങ്കന്‍ ഒരു ത്രിഡി സിനിമയായിട്ടാണ് നിര്‍മ്മിക്കുന്നത്. പാതിവഴിയില്‍ മുടങ്ങിയ പോയ സിനിമയുടെ ചിത്രീകരണം ദുബായില്‍ നിന്നുമായിരിക്കും നടക്കുക. എന്നാല്‍ ദിലീപിന്റെ പേരില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുബായിലേക്കുള്ള യാത്രയുടെ കാര്യം ഉറപ്പിലല്ല.


ദിലീപും നമിതയും

വീണ്ടും ദിലീപും നമിതയും ഒന്നിച്ചഭിനയിക്കുന്ന സിനിമയാണ് പ്രൊഫസര്‍ ഡിങ്കന്‍. സൗണ്ട് തോമ, വില്ലാളി വീരന്‍, ചന്ദ്രേട്ടന്‍ എവിടെയാ, കമ്മാരസംഭവം എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മുന്‍പ് ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.


കമ്മാരസംഭവം

നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവമാണ് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുന്ന ദിലീപിന്റെ സിനിമ. ഏപ്രിലില്‍ വിഷുവിന് മുന്നോടിയായി സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇടവേളയെടുക്കുന്നു..

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ദിലീപ് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേസിന്റെ വിചാരണ ആരംഭിക്കുന്നതിനാലാണ് ദിലീപ് മാറി നില്‍ക്കാന്‍ പോവുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അങ്ങനെയില്ലെന്ന് സ്ഥിതികരണം വന്നിരിക്കുകയാണ്.

ഗിറ്റാര്‍ വായിച്ച് ലാലേട്ടന്റെ പുതിയ ലുക്ക്! അച്ഛനെയും മകനെയും അടപടലം ട്രോളി കൊന്ന് ട്രോളന്മാരും..


ഇനി കൂവാന്‍ പറ്റുമോ? ഷാജി പാപ്പൻ വീണ്ടും 'ആടു'മായി വരുന്നു! ഇത്തവണ ചരിത്രം മാറും..!

English summary
Dileep to start filming Professor Dinkan this May

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam