ദിലീപിന്റെ കിങ് ലയര്‍ കൊച്ചിയില്‍ പുരോഗമിക്കുന്നു

By Akhila

16 വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിഖും ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കിങ്‌ലയര്‍. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ പ്രേമത്തിലെ നിവിന്‍ പോളിയുടെ നായിക മഡോണ സെബാസ്റ്റിയനാണ് കിങ് ലയറില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു നുണയനായ സത്യനാരയണന്റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. കോമഡി ത്രില്ലര്‍ വിഭാഗത്തിലാണ് കിങ് ലയര്‍.

dileep

കേരളത്തിലെ കുട്ടനാട്,കൊച്ചി, ദുബായ് എന്നിവടങ്ങളിലായാണ് കിങ് ലയറിന്റെ ചിത്രീകരണം. കൊച്ചിയിലായി ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരുകയാണ്. കൊച്ചിയിലെ ഷൂട്ടിങിന് ശേഷം ദുബായിലാണ് കിങ് ലയറിന്റെ ചിത്രീകരണം നടക്കുക.

വ്യത്യസ്ത ശൈലിയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് നിരവധി സിനിമകള്‍ സമ്മാനിച്ച സംവിധായകരാണ് സിദ്ദിഖ്-ലാല്‍. അതുക്കൊണ്ട് തന്നെ ഇരുവരുടെയും പുതിയ ചിത്രമായ കിങ് ലയറും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X