സിഐഡി മൂസ 007 നിയമക്കുരുക്കില്‍
ദിലിപിനെ താര പദവിയിലേക്കുയര്‍ത്തിയ സിഐഡി മൂസ വീണ്ടും വാര്‍ത്തകളില്‍.
2003ല്‍ ജോണി ആന്റണി സംവിധാനം ചെയ്‌ത സിഐഡി മൂസയുടെ ആനിമേഷന്‍ രൂപം സിഐഡി മൂസ 007 എന്ന ചിത്രമാണ് നിയമക്കുരുക്കിലകപ്പെട്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിയ്‌ക്കുന്നത്.
കോപ്പി റൈറ്റ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ആനിമേഷന്‍ ചിത്രത്തിന്റെ സംവിധായകനായ ബിനു ശശിധരനെതിരെ നടന്‍ ദിലീപ് കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തു കഴിഞ്ഞു. കേസില്‍ കോടതി അടുത്തയാഴ്‌ച വാദം കേള്‍ക്കും.
അതെ സമയം ആനിമേഷന്‍ ചിത്രം നിര്‍മ്മിച്ചത് ദിലിപിന്റെ പക്കല്‍ നിന്നും അനുവാദം വാങ്ങിയാണെന്ന നിലപാടിലാണ് ബിനു ശശിധരന്‍.
എഫ്‌എക്‌സ് 3 യുടെയും വയര്‍ഫ്രെയിം പ്രൊഡക്ഷന്റെയും ബാനറില്‍ നിര്‍മ്മിച്ച സിഐഡി മൂസ 007 എന്ന ആനിമേഷന്‍ ചിത്രം കഴിഞ്ഞ മാസം കൊച്ചിയില്‍ റിലീസ് ചെയ്‌തിരുന്നു.
ആദ്യമായാണ് ഇന്ത്യയില്‍ യഥാര്‍ഥ സിനിമയിലെ കഥാപാത്രങ്ങളെ ആസ്‌പദമാക്കി ആനിമേഷന്‍ ചിത്രം നിര്‍മ്മിയ്‌ക്കുന്നത്. 2003ല്‍ പുറത്തു വന്ന സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പ്രതിഭാധനരായ ഒരു കൂട്ടം ആനിമേറ്റര്‍മാര്‍ നിര്‍മ്മിച്ചതായിരുന്നു സിഐഡി മൂസ 007.
യഥാര്‍ഥ ചിത്രത്തിലെ കഥാപാത്രങ്ങളെ മാത്രം കടമെടുത്ത് തീര്‍ത്തും പുതിയ കഥാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ഇവര്‍ പുതിയ ചിത്രം നിര്‍മ്മിച്ചത്. മുരളി കൃഷ്‌ണയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്.
ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളായ ദിലിപിന്റെയും ഹരിശ്രീ അശോകന്റെയുമെല്ലാം ആനിമേഷന്‍ രൂപങ്ങള്‍ക്ക് മിമിക്രി താരങ്ങള്‍ ശബ്ദം നല്‌കുകയും ചെയ്തു.


Click it and Unblock the Notifications