'അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍' പുനരവതിരിപ്പിക്കുന്നു
നിത്യഹരിതനായകന്‍ പ്രേംനസീറും ഹാസ്യനടന്‍ അടൂര്‍ ഭാസിയും ഒന്നിച്ചഭിനയിച്ച പഴയകാല ഹിറ്റ് ചിത്രം 'അരക്കള്ളന്‍ മുക്കാക്കള്ളന്‍' വീണ്ടും വെള്ളിത്തിരയിലെത്തുന്നു.
പഴയ പേരില്‍ത്തന്നെ ഒരുക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും ദിലീപുമാണ് നായകന്മാരാകുന്നത്. സിബി കെ തോമസ്, ഉദയ് കൃഷ്‌ണന്‍ എന്നിവര്‍ തിരക്കഥ തയ്യാറാക്കുന്നചിത്രം ജോസ് തോമസ് സംവിധാനം ചെയ്യും.
സൂപ്പര്‍ സ്റ്റാര്‍ ഫിലിംസിന്റെ ബാനറില്‍ മഹിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്‌ത സംഗീത സംവിധായകന്‍ സുരേഷ് പീറ്റേഴ്‌സ് മലയാള ചലച്ചിത്രരംഗത്തേയ്‌ക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിലെ മൂന്നു ഗാനങ്ങള്‍ സംഗീതം പകരുക സുരേഷ് പീറ്റേഴ്‌സാണ്.
ചിത്രത്തില്‍ രണ്ടുനായികമാരുണ്ടാകുമെന്നും ഇതില്‍ ഒരാള്‍ പുതുമുഖമായിരിക്കുമെന്നുമാണ് സൂചന. മറ്റ് താരങ്ങളെ തീരുമാനിച്ചുവരുന്നതേയുള്ളു.
1974ല്‍ പുറത്തിറങ്ങിയ അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ നസീറിന്റെയും അടൂര്‍ ഭാസിയുടെയും അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ്. ഇതിലെ ഗാനങ്ങളും അക്കാലത്ത് സൂപ്പര്‍ ഹിറ്റായിരുന്നു.


Click it and Unblock the Notifications