»   » ദിലീപിന്റെ ബുദ്ധി അപാരം തന്നെ!

ദിലീപിന്റെ ബുദ്ധി അപാരം തന്നെ!

Posted By:
Subscribe to Filmibeat Malayalam
Dileep
സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ എന്തൊക്കെ ചെയ്യണമെന്ന് നടന്‍ ദിലീപിന് നന്നായി അറിയാം. കരിയറിന്റെ തുടക്ക കാലത്ത് ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. കഴിവിനൊപ്പം ഭാഗ്യവും ഒത്തു ചേര്‍ന്നപ്പോള്‍ ദിലീപ് വളര്‍ന്നു, അറിയപ്പെടുന്ന നടനായി. ഇവിടം വരെയെത്താനായെങ്കില്‍ ഇനിയെങ്ങനെ മുന്നോട്ടു നീങ്ങണമെന്നും താരത്തെ ആരും പഠിപ്പിക്കേണ്ട.

അടുത്തിടെ ജനപ്രിയ നായകന്‍ പറഞ്ഞു-ഒരാള്‍ ഒരു തെറ്റ് ചെയ്താല്‍ അത് ചോദിക്കാന്‍ ഈ നാട്ടില്‍ നിയമവും കോടതിയും ഉണ്ട്. അല്ലാതെ നമ്മള്‍ നിയമം കയ്യിലെടുക്കാന്‍ പാടില്ല. അത്തരത്തില്‍ നിയമം കയ്യിലെടുക്കുന്ന തരത്തിലുള്ള യാതൊരു നടപടിയും തന്റെ ഭാഗത്തു നിന്നുണ്ടാവുകയുമില്ലെന്നാണ് നടന്‍ ദിലീപ് പറഞ്ഞതിന്റെ സാരം. എന്നാല്‍ ചിലര്‍ ഇതിന് മറ്റു ചില അര്‍ഥങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.
ദിലീപിന്റെ പ്രസ്താവനയുടെ ആന്തരികാര്‍ത്ഥങ്ങള്‍ ചികഞ്ഞെടുത്ത ചില ദോഷൈദൃക്കുകള്‍ പുതിയൊരു കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുകയാണ്.

തന്നെ ദ്രോഹിക്കുന്നവരെ ദിലീപ് നേരിട്ട് ഒന്നും ചെയ്യില്ല. മറിച്ച് ഫാന്‍സുകാരോ ആരാധകരോ എന്തെങ്കിലും ചെയ്താല്‍, അവര്‍ നിയമം കയ്യിലെടുത്താല്‍ അതിനുത്തരവാദി താനല്ലെന്ന മുന്‍കൂര്‍ ജാമ്യമാണത്രേ ദിലീപിന്റെ വാക്കുകള്‍. ഈ ബുദ്ധിയാണ് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ ബിഗ് സ്റ്റാറുകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ ദിലീപിനെ സഹായിക്കുന്നതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

English summary
Dileep Known for his dedication to the characters he portrays in films also learned lessons for survival in film industry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam