പണം തിരിച്ചുകൊടുക്കുമെന്ന് ദിലീപ്
കൊച്ചി : സംവിധായകന്‍ തുളസീദാസിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തില്‍ നിന്നും കൈപ്പറ്റിയ മുന്‍കൂര്‍ തുക മടക്കിക്കൊടുക്കുമെന്ന് നടന്‍ ദിലീപ്.
കൊച്ചിയില്‍ ചേരുന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഇതേക്കുറിച്ച് അന്തിമ തീരുമാനമെടുക്കും. അഡ്വാന്‍സ് തിരികെ നല്‍കി ദിലീപ് പ്രശ്നം തീര്‍ക്കണമെന്ന് നേരത്തെയും ചില നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു.
തുളസീദാസിന് താന്‍ നല്‍കിയ ഡേറ്റുകള്‍ അദ്ദേഹം കോളെജ് കുമാരന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിനു വേണ്ടി ഉപയോഗിച്ചതിനാല്‍ അഡ്വാന്‍സ് മടക്കിക്കൊടുക്കില്ലെന്ന തീരുമാനത്തിലായിരുന്നു ദിലീപ്.
മാക്ടയിലുണ്ടായ പിളര്‍പ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അമ്മയുടെ ജനറല്‍ ബോഡിയോഗം ചര്‍ച്ച ചെയ്യും. നടന്‍ തിലകന്‍ നെടുമുടി വേണുവിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിക്കാനും തീരുമാനമുണ്ട്. തിലകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം.


Click it and Unblock the Notifications