വിശദീകരണമാവശ്യപ്പെട്ട് ദിലീപിന് അമ്മയുടെ നോട്ടീസ്
കരാര്‍ ലംഘനം നടത്തി എന്ന സംവിധായകന്‍ തുളസീദാസിന്റെ പരാതിയില്‍ മേല്‍ താര സംഘടനയായ അമ്മ ദിലീപിനോട് വിശദീകരണം തേടി.
സിനിമയില്‍ അഭിനയിക്കാന്‍ കരാറൊപ്പിട്ടതിനു ശേഷം അഡ്വാന്‍സ് മേടിച്ചതിനു ശേഷം വഞ്ചിച്ചുവെന്നാണ് തുളസീദാസ് ദിലീപിനെതിരെ ആരോപണം ഉന്നയിച്ചത്.
ഇത് സംബന്ധിച്ച് തുളസീദാസ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയ്‌ക്ക് പരാതി നല്‌കിയിരുന്നു. ഇതിനെ തുടര്‍ന്ന് മാക്ട ഇക്കാര്യം ചൂണ്ടിക്കാട്ടി അമ്മയ്‌ക്കു കത്തു നല്‌കിയിരുന്നു.
ഇതിന്‍ മേലാണ് അമ്മ ദിലീപിനോട് വിശദീകരണം ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്.
നാല് വര്‍ഷം മുമ്പ് കുട്ടനാടന്‍ എക്‌സ്‌പ്രസ് എന്ന ചിത്രത്തിനു വേണ്ടി തുളസീദാസുമായി ദിലീപ് കരാറൊപ്പിട്ടിരുന്നത്.


Click it and Unblock the Notifications