»   » ദിലീപും മഞ്ജുവും ആളെ പറ്റിയ്ക്കുകയാണോ?

ദിലീപും മഞ്ജുവും ആളെ പറ്റിയ്ക്കുകയാണോ?

Posted By:
Subscribe to Filmibeat Malayalam

ദിലീപും മഞ്ജുവാര്യരും ആളുകളെ പറ്റിയ്ക്കുകയാണോ, ഇതുവരെയുള്ള വിവാഹമോചന ഗോസിപ്പുകളും കുടുംബകോടതിയില്‍ എത്തുന്നുവെന്ന വാര്‍ത്തകളുമെല്ലാം മഞ്ജുവും ദിലീപും ചേര്‍ന്നു നടത്തിയ പബ്ലിസിറ്റി സ്റ്റണ്ടാണോ? ആണെന്നാണ് പുതിയ ചില റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. മഞ്ജുവും ദിലീപും ഇന്നല്ലെങ്കില്‍ നാളെ വിവാഹമോചിതരാകുമെന്ന വാര്‍ത്തകളായിരുന്നു ഇതുവരെ മാധ്യമങ്ങളിലെ ഹോട്ട് വിഭാഗത്തിലുള്ളത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് മഞ്ജുവിന്റെ തിരിച്ചുവരവ് ചിത്രം ദിലീപ് നിര്‍മ്മിക്കുന്നുവെന്നാണ്.

ദിലീപ് തന്നെയായിരിക്കും ചിത്രത്തില്‍ മഞ്ജുവിന്റെ നായകന്‍ എന്നും കേള്‍ക്കുന്നു. എപ്പോള്‍ ദിലീപ് പൊതുവേദികളില്‍ വന്നാലും ഏവരും അദ്ദേഹത്തെ വളയുന്നത് മഞ്ജുവുമായി പിരിയുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും മഞ്ജുവിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായിട്ടാണ്. എന്നാല്‍ ആരാധകരെ ആശയക്കഴപ്പത്തിലാക്കുന്ന വിധത്തില്‍ ഇതിന് രണ്ടിനും ദിലീപ് ഇതുവരെ തൃപ്തികരമായ ഉത്തരം നല്‍കിയിരുന്നില്ല. തിരിച്ചുവരവിന്റെ കാര്യത്തില്‍ മഞ്ജു സ്വന്തം ഇഷ്ടംപോലെ ചെയ്യട്ടെന്ന രീതിയിലായിരുന്നു ദിലീപിന്റെ മറുപടികള്‍.

എന്നാല്‍ അടുത്തിടെ കൊച്ചിയില്‍ നടന്ന ഒരു ഓഡിയോ റിലീസിനിടയില്‍ ദിലീപ് താനുമായി അടുപ്പമുള്ള സിനിമാക്കാരോട് താനൊരു ചിത്രം നിര്‍മ്മിക്കാന്‍ പോവുകയാണെന്നും താനും മഞ്ജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നു പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ ഈ വെളിപ്പെടുത്തല്‍ സിനിമാ കൂട്ടുകാര്‍ വലിയ ഹര്‍ഷാരവത്തോടെയാണത്രേ സ്വീകരിച്ചത്. പക്ഷേ ഇക്കാര്യം പുറത്തുപറയരുതെന്ന് ദിലീപ് എല്ലാവരോടും അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തു.

രണ്ടാംവരവില്‍ ഭര്‍ത്താവിന്റെ തന്നെ നായികയാകാന്‍ മഞ്ജു സമ്മതം മൂളിക്കഴിഞ്ഞുവെന്നാണ് ദിലീപുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. മഞ്ജു വെബ് സൈറ്റ് തുറന്നതും ബ്ലോഗ് എഴുതാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചതുമെല്ലാം ദിലീപിന്റെ തന്നെ ബുദ്ധിയില്‍ തെളിഞ്ഞകാര്യങ്ങളാണെന്നാണ് സൂചന. എന്തായാലും ഇക്കാര്യം സത്യമാണെങ്കില്‍ മലയാളത്തിലെ ഏറ്റവും ബുദ്ധിയുള്ള താരദമ്പതിമാര്‍ എന്ന പദവി ദിലീപും മഞ്ജുവും സ്വന്തമാക്കുമെന്നകാര്യം ഉറപ്പാണ്.

ദിലീപും മഞ്ജുവും ജനങ്ങളെ പറ്റിയ്ക്കുന്നു

മഞ്ജുവും ദിലീപും വിവാഹ മോചിതരാവും എന്ന വാര്‍ത്താകള്‍ കുറച്ചു നാളായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു.

ദിലീപും മഞ്ജുവും ജനങ്ങളെ പറ്റിയ്ക്കുന്നു

ബിഗ് ബിക്കൊപ്പം ഒരു പരസ്യചിത്രത്തിന്‍ അഭിനയിച്ചു കൊണ്ട് മഞ്ജു തിരിച്ചു വരുന്നു എന്നായിരുന്നു ഒടുവില്‍ കേട്ട വാര്‍ത്ത

ദിലീപും മഞ്ജുവും ജനങ്ങളെ പറ്റിയ്ക്കുന്നു

ഇരുവര്‍ക്കുമിടയിലുള്ള പ്രശ്‌നത്തിന്റെ ഭാഗമായിരുന്നു മഞ്ജു തുടങ്ങാന്‍ പോവുന്ന ഡാന്‍സ് അക്കാദമിക്ക് ലോണ്‍ എടുക്കാന്‍ ദിലീപ് ജാമ്യം നില്‍ക്കാത്തത്.

ദിലീപും മഞ്ജുവും ജനങ്ങളെ പറ്റിയ്ക്കുന്നു

മഞ്ജുവും ദിലീപും ഒരുമിച്ചുള്ള ഒരു പഴയകാല ഫോട്ടോ

ദിലീപും മഞ്ജുവും ജനങ്ങളെ പറ്റിയ്ക്കുന്നു

ദിലീപിന്റെ വ്യത്യസ്ത മുഖങ്ങളിലൊന്ന് എന്നവകാശപ്പെടാവുന്ന സിനിമ, മായാമോഹിനിക്കൊപ്പം മഞ്ജു.

English summary
Dileep said that he is planning to produce a film, with him and Manju playing the lead roles

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam