ട്വന്റി ട്വന്റി 2ല്‍ സൂപ്പറുകള്‍ക്കൊപ്പം കമല്‍ ?
മലയാളംകണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു താരസംഘടനയായ അമ്മയ്ക്കുവേണ്ടി ധനം സമാഹരിയ്ക്കുകയന്ന ലക്ഷ്യംവച്ച് ഒരുക്കിയ ട്വന്റി ട്വന്റിയെന്ന ചിത്രം. ദിലീപിന്റെ നിര്‍മ്മാണത്തില്‍ സൂപ്പര്‍താരങ്ങളുള്‍പ്പെടെ മലയാളത്തിന്റെ നടീനടന്മാരില്‍ ഭൂരിഭാഗം പേരും പ്രത്യക്ഷപ്പെട്ട ചിത്രം എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ അവസാനമായി ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ഇത്. പിന്നീട് പലകാലങ്ങളിലായി വീണ്ടുമൊരു ട്വന്റി ട്വിന്റി ഒരുങ്ങുമെന്ന് പലവട്ടം റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഒന്നും യാഥാര്‍ത്ഥ്യമായില്ല. ഇപ്പോഴിതാ ചലച്ചിത്രപ്രേമികള്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് വീണ്ടും ട്വന്റി ട്വന്റി റിപ്പോര്‍ട്ടുകള്‍ വരുകയാണ്.
ട്വന്റി ട്വന്റിയ്ക്ക് രണ്ടാം ഭാഗമൊരുക്കാനുള്ള അണിയറനീക്കങ്ങള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദിലീപ് തന്നെയായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാതാവാവുകയെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഉലഗനായകന്‍ കമല്‍ ഹസ്സനും പ്രധാനവേഷത്തിലെത്തുമെന്ന് കേള്‍ക്കുന്നു. ചിത്രത്തിന്റെ കഥയും കമല്‍ഹസ്സന്റേതായിരിക്കുമെന്നാണ് സൂചന.

ജോഷിയായിരിക്കില്ല ഈ ചിത്രം സംവിധാനം ചെയ്യുകയെന്നാണ് കേള്‍ക്കുന്നത്. തിരക്കഥാകൃത്തുക്കളും പുതിയവരായിരിക്കുമെന്നാണ് അറിയുന്നത്. മമ്മൂട്ടിയും ലാലും കമലും ചിത്രത്തിന് സമ്മതം മൂളിയിട്ടുണ്ടെന്നും പ്രൊജക്ടിന് പ്രാരംഭരൂപമായിക്കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മികച്ചൊരു ത്രില്ലറായി ഈ ചിത്രമൊരുക്കാനാണ് ദിലീപിന്റെ ശ്രമമെന്നാണ് അറിയുന്നത്. ജനപ്രിയനായകന്‍ എന്ന നിലയില്‍ ഓരോ വര്‍ഷം പിന്നിടുമ്പോഴും തീര്‍ത്തും ഭദ്രമായ സ്ഥാനത്തേയ്ക്ക് കുതിയ്ക്കുന്ന ദിലീപ് നിര്‍മ്മാണമേഖലയിലും സജീവമാകാന്‍ പോവുകയാണെന്നും അതിന്റെ ഭാഗമായിട്ടാണ് ട്വന്റി ട്വന്റിയ്ക്ക് രണ്ടാം ഭാഗമൊരുക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നുമാണ് കേള്‍ക്കുന്നത്.
ട്വിന്റി ട്വിന്റി ചിത്രം ഒരു പ്രത്യേക പ്രതിസന്ധിഘട്ടത്തിലെത്തിയപ്പോഴായിരുന്നു ദിലീപ് നിര്‍മ്മാതാവിന്റെ റോള്‍കൂടി ഏറ്റെടുത്തത്. ഒട്ടും മുന്‍പരിചയമില്ലാതിരുന്നിട്ടും ചിത്രം മികച്ച രീതിയില്‍ നിര്‍മ്മിച്ച് വിതരണത്തിനെത്തിക്കാന്‍ ദിലീപിന് കഴിഞ്ഞു. ഇതിന്റെ പേരില്‍ ദിലീപിന് ഏറെ സമ്മതി ലഭിയ്ക്കുകയും ചെയ്തിരുന്നു. 2008 നവംബര്‍ അഞ്ചിനായിരുന്നു ട്വന്റി ട്വന്റി റിലീസ് ചെയ്തത്. ഏഴു കോടി ചെലവിട്ട് നിര്‍മ്മിച്ച ചിത്രം 33കോടി രൂപകളക്ഷന്‍ നേടിയിരുന്നു.


Click it and Unblock the Notifications











