കഷ്ടപ്പെട്ട് സമ്പാദിച്ചപണമാണ് കയ്യിലുള്ളത്: ദിലീപ്
വീട്ടില്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രസ് എക്‌സൈസ് വകുപ്പ് നടത്തിയ റെയ്ഡിനെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചുവെന്ന് ദിലീപ്. താന്‍ നിയമങ്ങള്‍ അനുസരിക്കാറുള്ള ആളാണെന്നും കണക്കുകളെല്ലാം നോക്കുന്നത് ഓഡിറ്റര്‍ ഉള്‍പ്പെടെയുള്ളവരാണെന്നും ദിലീപ് പറഞ്ഞു.
പതിനെട്ടുവര്‍ഷം കഷ്ടപ്പെട്ട് സമ്പാദിച്ച പണം മാത്രമാണ് കയ്യിലുള്ളത്. ചില ചാനലുകാര്‍ പറഞ്ഞത് കള്ളക്കടത്ത് നടത്തിയാണ് ഞാന്‍ പണം സമ്പാദിച്ചതെന്നാണ്. ഇത്തരം കാര്യങ്ങള്‍ വല്ലാതെ വേദനിപ്പിച്ചു. ഒടുവില്‍ അഭിനയിച്ച രണ്ട് ചിത്രങ്ങളുടെ ടാക്‌സ് മാത്രമാണ് അടയ്ക്കാനുള്ളത്. അധികൃതര്‍ പറയുന്നത്രയും നികുതി ഇനിയും അടയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. അതിന് ജനുവരി അഞ്ചുവരെ സമയമുണ്ട്- ദിലീപ് പറഞ്ഞു.

വീട്ടില്‍ നിന്നും കണ്ടെടുത്ത ഡോളര്‍ എണ്ണിത്തീര്‍ന്നിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ പറഞ്ഞത്. എന്റെ വീട്ടില്‍ നിന്നും ആകെ 350 ഡോളറാണ് കണ്ടെടുത്തത്. ഇത് വിദേശയാത്രകള്‍ക്ക് പോകുമ്പോള്‍ ഷോപ്പിങ്ങിന് ഉപയോഗിക്കാന്‍ സൂക്ഷിച്ചിരുന്നതാണ്- താരം പറഞ്ഞു.
ഡിസംബര്‍ 24ന് ചൊവ്വാഴ്ച സെന്‍ട്രല്‍ എക്‌സൈസിന്റെ കൊച്ചിയിലെ ഓഫീസിലെത്തി വിശദീകരണം നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിലീപ്.
ഡിസംബര്‍ 23 ന് തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണം എന്നായിരുന്നു സെന്‍ട്ല്‍ എക്‌സൈസ് വിഭാഗം ദിലീപിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ദിലീപ് അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് മൊഴിയെടുക്കല്‍ 24 ലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം ദിലീപിന്റെ ആലുവയില്‍ ഉള്ള വിട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 13 ലക്ഷം രൂപ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇക്കൂട്ടത്തില്‍ വിദേശ കറന്‍സികളും ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











