ബോഡിഗാഡിലെ ബാഗ് തന്നെയാണ് ഇവന്‍ മര്യാദരാമനിലും
ചിലര്‍ക്ക് ചില വിശ്വാസങ്ങളുണ്ട്. വിശ്വാസമില്ലാതവര്‍ അവരെ അന്തവിശ്വാസികള്‍ എന്ന് വിളിയ്ക്കും. വിശ്വാസമോ അന്ത വിശ്വാസമോ ദിലീപിന് ആ ബാഗ് തന്റെ ഭാഗ്യമാണെന്ന വിശ്വാസമുണ്ട്. ഏത് ബാഗാണെന്നാവും.
ബോഡി ഗാര്‍ഡില്‍ ഗമയോടെ ദിലീപിന്റെ പുറത്തു കയറയിരിക്കുന്ന ബാഗ് തന്നെ. കറുത്ത പാന്റും ഷര്‍ട്ടും ഒരു കൂളിങ് ഗ്ലാസും വച്ച് നടക്കുന്ന ബോഡി ഗാഡിന്റെ പുറത്തെ ബ്രൗണ്‍ കളര്‍ ബാഗ് പ്രേക്ഷകര്‍ ശ്രദ്ധിച്ചുകാണും. ആ ബാഗ് തന്നെ.

ഇപ്പോള്‍ സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ഇവന്‍ മര്യാദ രാമനിലും ഇതേ ബാഗാണ് ദിലീപ് ഉപയോഗിയ്ക്കുന്നതത്രെ. ചെലവുകുറയ്ക്കാനാവും ഉള്ള ബാഗ് തന്നെ ഉപയോഗിക്കുന്നതെന്ന അഭിപ്രായം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് മാറ്റിവച്ചേക്കൂ. മലയാളത്തില്‍ ഏറ്റവും ചെലവേറിയ (ഒന്നര കോടി) സെറ്റിട്ട് ചിത്രീകരിക്കുന്ന ചിത്രമാണ് ജനപ്രിയ നയാകന്റെ ഇവന്‍ മര്യാദരാമന്‍.
തെലുങ്ക് ചിത്രമായ മര്യാദ രാമന്റെ റീമേക്കായ ഇവന്‍ മര്യാദ രാമന് തിരക്കഥയൊരുക്കുന്നത് ദിലീപിന്റെ പതിവു ടീമായ ഉദയകൃഷ്ണ- സിബി കെ തോമസ് കൂട്ടുകെട്ടാണ്. നിക്കി ഗല്‍റാനിയാണ് നായിക.


Click it and Unblock the Notifications